അറിവുത്സവമായി പരിഷത്ത് വിജ്ഞാനോത്സവം

0

ജില്ലാതല ഉദ്ഘാടനം എം.സുനിൽ കുമാർ നിർവ്വഹിക്കുന്നു.

20/9/2023  കാസർഗോഡ്

           കുട്ടികളിൽ ശാസ്ത്രാവബോധം പടിപടിയായി വളർത്തുകയെന്ന ലക്ഷ്യത്തോടെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സംഘടിപ്പിച്ച സ്കൂൾ തല വിജ്ഞാനോത്സവം അറിവുൽത്സവമായി. ശാസ്ത്രത്തിന്റെ രീതി പാലിക്കൽ , യുക്തിചിന്തയുടെ പ്രയോഗം, വിശകലനം ചെയ്യൽ, ശാസ്ത്രീയ നിലപാട് സ്വീകരിക്കൽ , മുൻവിധിയിൽ നിന്നും പക്ഷപാതിത്വത്തിൽ നിന്നുമുള്ള സ്വാതന്ത്ര്യം , ശാസ്ത്രീയ തെളിവില്ലാത്തവിധി പ്രസ്താവങ്ങളെ തള്ളിക്കളയാനുള്ള മനോഭാവം തുടങ്ങിയ ശേഷികൾ നേടിയെടുക്കുക വഴിയാണ് ശാസ്ത്രബോധത്തിന്റെ ഉയർന്ന തലത്തിൽ എത്തുക. അതിനനുയോജ്യമായ പ്രവർത്തനങ്ങളാണ് എൽ.പി., യു.പി, ഹൈസ്ക്കൂൾ വിഭാഗങ്ങളിലെ സ്കൂൾ തല വിജ്ഞാനോത്സവത്തിൽ ഉണ്ടായത്. കാസർഗോഡ് ജില്ലാതല ഉദ്ഘാടനം പൊള്ളപ്പൊയിൽ എ.എൽ.പി.സ്കൂളിൽ വിദ്യാ കിരണം ജില്ലാകോർഡിനേറ്റർ എം.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. മുൻ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എം.കെ. വിജയകുമാർ അധ്യക്ഷത വഹിച്ചു. എ.സജിത, പി. സീമ സംസാരിച്ചു. പ്രധാനാധ്യാപകൻ പ്രദീപ് കൊടക്കാട് സ്വാഗതവും എം.വി.രാജേഷ് നന്ദിയും പറഞ്ഞു. ജില്ലയിൽ വിജ്ഞാനോത്സവം വിഷയസമിതി സംസ്ഥാന ചെയർമാർ കെ.പ്രേംരാജ്, സംസ്ഥാന അക്കാദമിക കൺവീനർ ഡോ.എം.വി.ഗംഗാധരൻ ,കെ.ടി. സുകുമാരൻ , വി.ടി. കാർത്ത്യായണി, വേണുഗോപാലൻ എം വി എന്നിവർ നേതൃത്വം നൽകി.

                   ചിറ്റാരിക്കാൽ ഉപജില്ലാതല ഉദ്ഘാടനം ജി യു പി എസ് കണ്ണിവയലിൽ ഹെഡ്മാസ്റ്റർ ശ്രീ പി എം ശ്രീധരൻ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ഹരികുമാർ എം എസ് അധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ പ്രമോദ് കുമാർ എം വി സ്വാഗതം പറഞ്ഞു. അനിത വി വീണക്കുട്ടി സി ആർ ആശംസകൾ അർപ്പിച്ചു

                   കുമ്പള ഉപജില്ലാതല ഉദ്ഘാടനം ജി.ഡബ്ല്യു.എൽ.പി.സ്കൂൾ ബേള, കടമ്പളയിൽ സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീ.അനിൽകുമാർ യു അധ്യക്ഷത വഹിച്ചു. സീനിയർ അധ്യാപിക ഗ്രീമതി. ബിന്ദു. ടി.കെ സ്വാഗതം പറഞ്ഞു. പരിഷത്ത് ജില്ലാ കമ്മറ്റി അംഗം ശ്രീമതി ബിന്നി ഐരാറ്റിൽ ഉദ്ഘാടനം നിർവഹിച്ചു.

              ഹൊസ്ദുർഗ് ഉപജില്ലാ തല ഉദ്ഘാടനംബേളൂർ ഗവ.യു.പി.സ്കൂളിൽ നടന്നുഹെഡ്മാസ്റ്റർ പി ഗോപി ഉദ്ഘാടനം ചെയ്തു. നിഷ മോൾ അധ്യക്ഷത വഹിച്ചു. സജിന കെ വി സ്വാഗതം പറഞ്ഞു. എം രമേശൻ ,രാജേഷ് സ്കറിയ ,മഞ്ജുഷ ,ലേഖ കെ എന്നിവർ സംസാരിച്ചു

               കാസറഗോഡ് ഉപജില്ലതല ഉദ്ഘാടനം ജി എച്ച് എസ് എസ് കുണ്ടംകുഴിയിൽ വെച്ച് നടന്നു. ഹാഷിം മാസ്റ്റർ ഉത്ഘാടനം ചെയ്തു.കൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു .വിജ്ഞാനോത്സവം കാസറഗോഡ് ജില്ലാ ചെയർമാൻ ശ്രീ വേണുഗോപാലൻ സ്വാഗതവും ശ്രീ ശ്രീജിത്ത്‌ മാസ്റ്റർ നന്ദിയും പറഞ്ഞു

             മഞ്ചേശ്വരം ഉപജില്ലാതല ഉദ്ഘാടനം ജി എൽ പി എസ് പുളിഞ്ചയിൽ നടന്നു വിജയകുമാർ പി ഉദ്ഘാടനം ചെയ്തുചിത്രാവതി അധ്യക്ഷതവഹിച്ചു.വിദ്യാലക്ഷ്മി, പ്രീത്വിരാജ്, എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *