വിജ്ഞാനോൽസവത്തിന്റെ ജില്ലാതല ഉദ്ഘാടനം

0

20/09/23 തൃശൂർ

തൃശൂർ ജില്ലാപഞ്ചായത്ത് സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി കേരള ശാസ്ത്ര സാഹിത്യപരിഷത്തും പൊതുവിദ്യാഭ്യാസവകുപ്പും സംയുക്തമായി നടത്തുന്ന വിജ്ഞാനോൽസവത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ. ഡേവിസ് മാസ്റ്റർ കുറ്റൂർ ചന്ദ്ര മെമ്മോറിയൽ ഗവ.ഹയർസെക്കന്ററി സ്കൂളിൽ 20-09-23 ന് ഉച്ചയ്ക്ക് 1.30 ന് നിർവ്വഹിച്ചു. കോലഴി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ലക്ഷ്മി വിശ്വംഭരൻ അധ്യക്ഷം വഹിച്ച യോഗത്തിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ വിദ്യാഭ്യാസ കൺവീനർ കെ. കെ.ഹരീഷ് കുമാർ സ്വാഗതവും കോലഴി മേഖലാ പ്രസിഡണ്ട് ലീലാമ്മ നന്ദിയും പറഞ്ഞു.

ജില്ലാ പഞ്ചായത്ത് സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയെക്കുറിച്ച് സമേതം കോഡിനേറ്റർ ടി.വി. മദനമോഹനൻ മാസ്റ്ററും വിജ്ഞാനോൽസവത്തെക്കുറിച്ച് ജില്ലാ വിജ്ഞാനോൽസവ ചെയർമാൻ മധുമാസ്റ്ററും വിശദീകരിച്ചു.
ആശംസകളർപ്പിച്ചു കൊണ്ട് PTA പ്രസിഡണ്ട് പ്രശാന്ത് ചിറ്റിലപ്പിള്ളി, പരിഷത്ത് ജില്ലാ പ്രസിഡണ്ട് പ്രൊ. സി. വിമല പ്രിൻസിപ്പൽ ഗീത ഇ.കെ. , ഹെഡ്മിസ്ട്രസ്സ് രേഖ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. യോഗത്തിന് ശേഷം എല്ലാ ക്ലാസ്സുകളിലും വിജ്ഞാനോൽസവം നടന്നു.

Leave a Reply

Your email address will not be published. Required fields are marked *