കേരള സയൻസ് സ്ലാം 2024
കേരള സയൻസ് സ്ലാം 2024
ശാസ്ത്രഗവേഷകർക്കും ഗവേഷണവിദ്യാർത്ഥികൾക്കും ഇതാ ഒരു ഉത്സവം. സ്വന്തം ഗവേഷണക്കാര്യം പൗരജനങ്ങൾക്കു ലളിതവും സരസവുമായി പറഞ്ഞുകൊടുക്കാൻ ഒരു മത്സരം. സയൻസിന്റെ രംഗത്ത് ഒരു ‘വെടിക്കെട്ട് പരിപാടി’. കേരള സയൻസ് സ്ലാം 2024. കേരള ശാസ്ത്രസാഹിത്യപരിഷത്തും ലൂക്ക സയൻസ് പോർട്ടലും ശാസ്ത്ര വിദ്യാഭ്യാസ സംരംഭമായ Curiefy യും ചേർന്ന് കേരളത്തിലെ പ്രമുഖ അക്കാദമികസ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്നു.
സംസ്ഥാനത്ത് ആദ്യമായി നടക്കുന്ന സയൻസ് സ്ലാമിന്റെ വിളംബരദിനമാണിന്ന്. ആദ്യറൗണ്ട് വെടിക്കെട്ടുകൾ കേരളത്തിലെ നാലു മേഖലകളിൽ 2024 നവംബർ മാസത്തിൽ. വേദികൾ: കണ്ണൂർ, കോഴിക്കോട്, കൊച്ചി സർവ്വകലാശാലാ ആസ്ഥാനങ്ങളും തിരുവനന്തപുരം വിമൻസ് കോളെജും. കലാശക്കൊട്ട് ഡിസംബർ 14 ന് പാലക്കാട് ഐഐറ്റിയിൽ. ഏറ്റവും ലളിതവും രസകരവും പ്രേക്ഷകരെ പിടിച്ചിരുത്തുന്നതും പങ്കുചേർക്കുന്നതുമായ അവതരണങ്ങൾക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങൾ. പങ്കാളികൾക്കെല്ലാം മൂല്യവത്തായ സർട്ടിഫിക്കറ്റ്. സയൻസ് വിഷയങ്ങളിലെ ഗവേഷകർ, ഗവേഷണവിദ്യാർത്ഥികൾ, ഗവേഷണത്തിനൊരുങ്ങുന്ന ഉന്നതബിരുദവിദ്യാർത്ഥികൾ എന്നിവർക്കെല്ലാം അവതരണം നടത്താം.
അപ്പോൾ, ചങ്ങാതിമാരേ, വർണ്ണോജ്ജ്വലമായ അവതരണത്തിനു കരിമരുന്നു നിറച്ചുതുടങ്ങിക്കൊള്ളൂ. മത്സരിക്കുന്നവർ ഉടൻ രജിസ്റ്റർ ചെയ്യുക. വിവരങ്ങളെല്ലാം കേരള സയൻസ് സ്ലാം 2024-ന്റെ വെബ്സൈറ്റിലുണ്ട്.
വെബ്സൈറ്റ് ലിങ്ക് :https://scienceslam.in/