മേഖല ട്രഷറന്മാരുടെ സംസ്ഥാന ശില്പശാല പാലക്കാട് ആരംഭിച്ചു

 

 മേഖലാ ട്രഷർമാരുടെ സംസ്ഥാന പരിശീലന പരിപാടി പാലക്കാട് ഐ ആർ .റ്റി .സിയിൽ വെച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡൻറ് ടി കെ മീരഭായ് ഉദ്ഘാടനം ചെയ്യുന്നു

        മേഖലാ ട്രഷർ മാരുടെ ദ്വദിന ശില്പശാല പാലക്കാട് ഐആർടിസിയിൽ ആരംഭിച്ചു.

പാരിഷത്തിക,തനിമ ,പുസ്തക പ്രചാരണം, അക്കൗണ്ടിംങ്ങ് എന്നീ വിഷയങ്ങളിൽ ഊന്നിയാണ് പരിശീലനം.

പരിശീലന പരിപാടി

സംസ്ഥാന പ്രസിഡണ്ട് ടി.കെ. മീരഭായ് ഉദ്ഘാടനം

ചെയ്തു. എ.എം ബാലകൃഷ്ണൻ അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി പി.വി ദിവാകരൻ

   ഐ. ആർ. ടി. സി. രജിസ്ട്രാർ   രാഘവൻ, പി.പി.സി എക്സിക്യുട്ടീവ് ഡയരക്ടർ പ്രകാശൻ .എൻ .കെ , പി.ഐ. യു സിക്രട്ടറി പി.എൻ. നാരയണൻ കുട്ടി, എൻ ജഗജീവൻ എന്നിവർ സംസാരിച്ചു. 

 ശില്പശാലക്ക് . പി രവി പ്രകാശ് , പി.കെ. നാരയണൻ തുടങ്ങിയവർ നേതൃത്വം നൽകി

സംസ്ഥാന ട്രഷറർ പി.പി ബാബു സ്വാഗതവും പാലക്കാട് ജില്ലാ ട്രഷറർ വി.എസ് രമണി ടീച്ചർ നന്ദിയും പറഞ്ഞു

You may have missed