നാദാപുരം മേഖലാ ബാലവേദി പ്രവർത്തക ശില്പശാല

0

ബാലവേദി പ്രവർത്തകർക്കായി നാദാപുരം മേഖലാ ശില്പശാല  കുറുവന്തേരി യുപി സ്കൂളിൽ നടന്നു.ബാലവേദി ജില്ലാ ഉപസമിതി കൺവീനർ എ.സുരേഷ് ബാലവേദി യൂനിറ്റുകൾക്കായി പ്രവർത്തനങ്ങൾ അവതരിപ്പിച്ചു.

പരിഷത്ത് ജില്ലാ കമ്മറ്റി അംഗം വി കെ ചന്ദ്രൻ മാസ്റ്റർ, ജില്ലാ വൈ: പ്രസിഡണ്ട് പ്രീത.എം ,മേഖലാ സെക്രട്ടറി ശശിധരൻ മാസ്റ്റർ എ. കെ പീതാംബരൻ മാസ്റ്റർ എന്നിവർ പരിപാടിയിൽ പങ്കാളികളായി. ശില്പശാലയിൽ വിവിധ യൂനിറ്റുകളിൽ നിന്നായി ഇരുപത്തിമൂന്ന് പേർ പങ്കെടുത്തു.എ.കെ.ഹരിദാസൻ മാസ്റ്റർ, ടി.സുമേഷ്, പി.കെ ഷാജി എന്നിവർ ശില്പശാലക്ക് നേതൃത്വം നൽകി മേഖലാ കൺവീനർ സി.കെ ശശി സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *