കൂത്തുപറമ്പ് മേഖലാ കൺവെൻഷൻ

0

കൂത്തുപറമ്പ് മേഖല കൺവെൻഷൻ സംസ്ഥാന ട്രഷറർ ശ്രീ പി പി ബാബുമാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കൂത്തുപറമ്പ് മേഖല കൺവെൻഷൻ ജൂൺ 25 ഞായറാഴ്ച കൂത്തുപറമ്പ് BRC ഹാളിൽ നടന്നു. കൺവെൻഷൻ പരിഷത്ത് സംസ്ഥാന ട്രഷറർ ശ്രീ പി പി ബാബുമാസ്റ്റർ ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി പ്രകാശൻ മാസ്റ്റർ സ്വാഗതവും മേഖല പ്രസിഡന്റ്‌ ശ്രീകുമാർ ടി വി അധ്യക്ഷതയും വഹിച്ചു.  ജില്ലാ പ്രസിഡന്റ്‌ കെ പി പ്രദീപ്കുമാർ , വിവിധ വിഷയ സമിതിയുടെ ഭാരവാഹികളായ ജയപ്രകാശ് പന്തക്ക , അഡ്വ: വി.പി.തങ്കച്ചൻ , എ.പവിത്രൻ , പ്രമോദ് കുമാർ എന്നിവർ സംസാരിച്ചു. വിവിധ യൂണിറ്റിൽ നിന്നും പങ്കെടുത്തവർ ചർച്ചയിൽ പങ്കാളികളായി.

പ്രധാന തീരുമാനങ്ങള്‍
1. മാസിക, മെമ്പർഷിപ് പ്രവർത്തനം ഊർജ്ജിതമാക്കാൻ തീരുമാനിച്ചു.
2. യുണിറ്റ് പ്രവർത്തക കൺവെ
ൻഷൻ ജൂലൈ ആദ്യവാരം പൂർത്തീകരിക്കാൻ തീരുമാനിച്ചു.
3.പുതുതായി യുണിറ്റുകൾ രൂപീകരിക്കാൻ തീരുമാനിച്ചു
4. പരിഷത്ത് നടത്തിയിട്ടുള്ള പഠന റിപ്പോർട്ട്‌ കൂത്തുപറമ്പ് നഗരസഭയിൽ ബന്ധപ്പെട്ട ഭരണസമിതിയുടെ മുന്നിലും പൊതുജനങളുടെ മുന്നിലും അവതരിപ്പിക്കും
4. സംഘടന വിദ്യാഭ്യാസം മെച്ചപ്പെടുത്താൻ വേണ്ടിയുള്ള ക്ലാസ്സുകൾ സംഘടിപ്പിക്കും
5. ഭാവി പ്രവർത്തനങ്ങളുടെ ഭാഗമായി ഒന്നിലധികം യുണിറ്റുകൾ ചേർന്നുള്ള ക്ലസ്റ്റർ യോഗങ്ങൾ വിളിച്ചു ചേർക്കും.
6. പുതിയ തലമുറയിൽപ്പെട്ട അധ്യാപകരെ സംഘടനയുമായി ബന്ധപ്പെടുത്താൻ വേണ്ടിയുള്ള നൂതന കർമ്മ പദ്ധതികൾ ആവിഷ്‌കരിക്കാൻ തീരുമാനിച്ചു.
6. സംസ്ഥാന പഠന ക്യാമ്പിൽ മേഖലയിൽ നിന്നും പ്രവർത്തകരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *