തണ്ണീർമുക്കം ബണ്ട് ഉടൻ തുറക്കണം:കുമരകം യൂണിറ്റ്

0

തണ്ണീർമുക്കം ബണ്ട് ഉടൻ തുറന്ന് വേമ്പനാട്ടുകായൽ മാലിന്യമുക്തമാക്കണമെന്ന് പരിഷത്ത് കുമരകം യൂണിറ്റ് വാർഷികസമ്മേളനം അധികാരികളോട്ട് ആവശ്യപ്പെട്ടു.സമ്മേളനംജോജി കൂട്ടുമ്മേൽ ഉദ്ഘാടനം ചെയ്തു. കുമരകത്തെ കലാരംഗത്തെ സജീവ സാന്നിധ്യവും,പരിഷത്ത് പ്രവർത്തകനുമായിരുന്ന കെ എൻ സുഗുണൻ അനുസ്മരണപ്രഭാഷണം എൻ ജി ഒ യൂണിയൻ ഇടുക്കി ജില്ലാസെക്രട്ടറി എസ്. സുനിൽകുമാർ നിർവ്വഹിച്ചു. കുമകരം കലാഭവൻ പ്രസിഡണ്ട് ബ്രഹ്മശ്രീഗോപാലൻ തന്ത്രികൾ സംസാരിച്ചു.യൂണിറ്റ്സെക്രട്ടറി മധു കൃഷ്ണവിലാസം റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. പ്രസിഡണ്ട് പി ടി ആനന്ദൻ അദ്ധ്യക്ഷത വഹിച്ചു. മഹേഷ് ബാബു,മേഖല ജോസഫ് എന്നിവർ സംസാരിച്ചു.പുതിയ ഭാരവാഹികളായി പി ടി അനീഷ് (പ്രസിഡണ്ട്) പ്രശാന്ത് ചിറത്തറ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *