29/01/24 തൃശ്ശൂർ

കൊടകര മേഖല സമ്മേളനം വൈ. അച്യുത പ്രസാദ് ഉദ്ഘാടനം ചെയ്തു. ആശ്രിതആൾക്കൂട്ടങ്ങളായി ജനത്തെ പരുവപ്പെടുത്താനും നിലനിറുത്താനുമാണ് ഇന്നത്തെ രാഷ്ട്രീയവും ഭരണവും ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്രാവബോധമുള്ള സ്വയാർജ്ജിത പൗരന്മാരായി ജനത്തെ മാറ്റിയെടുക്കാൻ പദ്ധതിയിടുന്ന ഭരണഘടന തമസ്കരിക്കപ്പെടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.സമ്മേളനത്തിന് മുന്നോടിയായി – ജിനോ ജോസഫ് സംവിധാനം ചെയ്ത ഇന്ത്യ, പെൻഡുലം എന്നീ രണ്ട് ലഘുനാടകങ്ങളുടെ അവതരണവും നടന്നു.

2024 ജനു. 27, 28 തിയ്യതികളിലായി ചെങ്ങാലൂർ ഗവ: എൽ.പി. സ്കൂളിലാണ് സമ്മേളനം നടക്കുന്നത്. മേഖല പ്രസിഡൻ്റ് കെ.കെ. സോജ അധ്യക്ഷയായി. സക്രട്ടറി ടി.എം.ശിഖാമണി, സംഘാടക സമിതി ജനറൽ കൺവീനർ ടി.ആർ.രാജേഷ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *