കൊടുങ്ങല്ലൂർ മേഖലാ സമ്മേളനം

0

29/01/24 തൃശ്ശൂർ

2024 ജനുവരി 27, 28 തിയ്യതികളിലായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊടുങ്ങല്ലൂർ മേഖലാ സമ്മേളനം പുല്ലൂറ്റ് കെ.കെ.ടി.എം കോളേജ് പ്രിൻസിപ്പൽ ഡോ.ബിന്ദു ഷർമിള ഉദ്ഘാടനം നിർവ്വഹിച്ചു. കുട്ടികളിൽ ശാസ്ത്ര ചിന്തകളും, ശാസ്ത്ര പരിക്ഷണങ്ങളിൽ അഭിരുചി വളർത്തിയെടുക്കുവാനുതകുന്ന തരത്തിൽ വിദ്യാഭ്യാസത്തെ മാറ്റെണ്ടതാണെന്നും. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കൊണ്ടുള്ള നേട്ടങ്ങളെ മനുഷ്യന് ഉപകാരപ്രദമാക്കാൻ കഴിയണം എന്ന് അഭിപ്രായപ്പെട്ടു. ഗൂഗിൾ മീറ്റിൽ നടന്ന ഒന്നാം ദിവസത്തെ സമ്മേളനം പ്രസിഡണ്ട് ഹണി പീതംബരൻ്റെ അധ്യക്ഷതയിൽ മേഖല വൈസ് പ്രസിഡണ്ട് അജിത പാടാരിൽ സ്വാഗതം ആശംസിച്ചു. എൻ.വി ഉണ്ണിക്കൃഷ്ണൻ (മേഖല വൈസ് പ്രസിഡണ്ട് ) അനുശോചന പ്രമേയം അവതരിപ്പിച്ചു. സമ്മേളനത്തിൽ മേഖലാ സെക്രട്ടറി എ ബി മുഹമ്മദ് സഗീർ പ്രവര്‍ത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മേഖലാ ട്രഷറർ ജനകൻ പി.പി വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു. ഇന്റേണൽ ഓഡിറ്റർ എ.എ കിഷോർ ബാബു ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു. മേഖല ജോയിൻ്റ് സെക്രട്ടറി കെ.കെ ഉണ്ണികൃഷ്ണൻ .നന്ദി രേഖപ്പെടുത്തി ഒന്നാം ദിവസം സമാപിച്ചു.

രണ്ടാം ദിവസം 28/ O1/24 ഞായറാഴ്ച കൊടുങ്ങല്ലൂർ ബി.ആർ.സി.യിൽ വെച്ച് നടന്ന സമ്മേളനത്തിൽ മേഖല വൈസ് പ്രസിഡണ്ട് എൻ. വി ഉണ്ണിക്കൃഷ്ണൻ്റെ അധ്യക്ഷതയിൽ സമ്മേളന നടപടികളുടെ തുടർന്നു. യൂണിറ്റ് ചർച്ചയും അവതരണവും നടന്നു.കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന നിർവാഹക അംഗം എം ഹരീഷ് കുമാർ സംഘടനാ രേഖ അവതരിപ്പിച്ച് സംസാരിച്ചു. സംസ്ഥാന നിർവാഹക അംഗം അഡ്വ : രവി പ്രകാശ് ആശംസകൾ നേർന്നു. സംഘടനാ റിപ്പോർട്ട് മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞ് ചർച്ചയും അവതരണവും നടന്നു.
മേഖലാ സെക്രട്ടറി എ.ബി മുഹമ്മദ് സഗീർ പ്രവര്‍ത്തന റിപ്പോർട്ടുമായി ബന്ധപ്പെട്ട് യൂണിറ്റ് ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന വിഷയങ്ങളില്‍ മറുപടി/വിശദീകരണം നടത്തി സംസാരിച്ചു. തുടര്‍ന്ന് മേഖലാ പ്രവര്‍ത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും സമ്മേളനം ഐകകണ്ഠേന അംഗീകരിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ.കെ കസീമ സംഘടനാ രേഖയിന്മേല്‍ നടന്ന ഗ്രൂപ്പ് ചര്‍ച്ചയുടെ ക്രോഡീകരണം നടത്തി സംസാരിച്ചു.
സമ്മേളനം താഴെ പറയുന്നവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.
പ്രസിഡന്റ് – കെ.കെ ഉണ്ണികൃഷ്ണൻ
വൈസ് പ്രസിഡൻറ് – പ്രൊഫ: കെ.അജിത
സെക്രട്ടറി – എ.ബി മുഹമ്മദ് സഗീർ
ജോയിന്റ് സെക്രട്ടറി – അജിത പാടാരിൽ
ട്രഷറർ – പി. ആർ.ബിന്ദു. കമ്മിറ്റി അംഗങ്ങളായി
 എൻ വി . ഉണ്ണികൃഷ്ണൻ, ശശികല,

Leave a Reply

Your email address will not be published. Required fields are marked *