കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോലഞ്ചേരിമേഖല ജെന്റർ വിഷയസമിതി രൂപീകരണം അമ്പലമേട് എസ് എൻ ഡി പി  ഹാളിൽ വച്ചു നടന്നു. ജെന്റർ നയരേഖ അവതരിപ്പിച്ചു കൊണ്ട് മുൻ നിർവാഹകസമിതി അംഗം ജയ എം  ഉത്ഘാടനം നിർവഹിച്ചു.  ജെന്റർ വിഷയസമിതി ചെയർപേഴ്സൻ   രശ്മി സുനിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത് മെമ്പർ ഉഷ വേണുഗോപാൽ, പരിഷത്ത് മേഖലാ പ്രസിഡണ്ട് കെ ആർ  പത്മകുമാരി , ജെന്റർ വിഷയസമിതി കൺവീനർ ഡോ സരിത കെ ആർ, ജോ: കൺവീനർ ലീന മാത്യു  എന്നിവർ പങ്കെടുത്തു. തുടർന്ന് നടന്ന ചർച്ചയിൽ  സംശയങ്ങളും , നിരീക്ഷണങ്ങളും അനുഭവങ്ങളും പങ്കെടുത്തവർ പങ്കുവച്ചു. 68 പേർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *