ബഹിരാകാശ പര്യവേഷണം രണ്ടാംപതിപ്പ് പ്രകാശനം

ബഹിരാകാശ പര്യവേഷണം രണ്ടാംപതിപ്പ് പ്രകാശനം

pm-sidarthante-book-ramachandran-kadanapli-narayanan-kavumbaik-nalki-prakasanam-cheyunu

കണ്ണൂര്‍: പി.എം. സിദ്ധാര്‍ഥന്റെ ബഹിരാകാശ പര്യവേഷണം ശാസ്ത്രവും സാങ്കേതിക വിദ്യയുംഎന്ന പുസ്തകത്തിന്റെ രണ്ടാംപതിപ്പ് കണ്ണൂരില്‍ തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പ്രകാശനം ചെയ്തു. അനന്ത വിശാലമായ വിഹായസ്സും താരാഗണങ്ങളും ഗ്രഹോപഗ്രഹങ്ങളും ധൂമകേതുക്കളും മനുഷ്യരെ അമ്പരിപ്പിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം ആകാശക്കാഴ്ചകളെ ലഘുവായി വിവരിക്കുന്നതാണ് ഈ പുസ്തകം. ബഹിരാകാശ പര്യവേഷണത്തിന് വിജയത്തിന്റെയും പരാജയത്തിന്റെയും ചരിത്രമുണ്ട്. ലോകമെമ്പാടും നടന്നതും നടക്കുന്നതുമായ ബഹിരാകാശ പര്യവേഷണത്തിന്റെ ഉള്ളറകളില്‍ കടന്ന് ചെന്നാണ് പി.എം.എസ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സിദ്ധാര്‍ഥന്‍ പുസ്തകരചന നടത്തിയിട്ടുള്ളത്. രണ്ടാംപതിപ്പ് പ്രകാശനം ചെയ്യുമ്പോഴേക്കും പ്രീപബ്ലിക്കേഷന്‍ നിലയില്‍ എണ്ണായിരത്തോളം കോപ്പി വിറ്റഴിഞ്ഞിട്ടുണ്ട്. ശാസ്ത്രസാഹിത്യ പരിഷത് പ്രസിദ്ധീകരിച്ച പുസ്തകത്തിന് അഞ്ഞൂറ് രൂപയാണ് വില. പരിഷത് ഭവനില്‍ നടന്ന ചടങ്ങില്‍ ദേശാഭിമാനി അക്ഷരമുറ്റം എഡിറ്റര്‍ നാരായണന്‍ കാവുമ്പായി പുസ്തകം ഏറ്റുവാങ്ങി. .എം. ശങ്കരന്‍ പുസ്തക പരിചയം നടത്തി. ജില്ലാ പ്രസിഡന്റ് കെ. വിനോദ് കുമാര്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം. ദിവാകരന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി ബേബിലത നന്ദിയും പറഞ്ഞു. ടി. ഗംഗാധരന്‍, വി.വി. ശ്രീനിവാസന്‍, കെ. വിലാസിനി തുടങ്ങിയവരും വേദി പങ്കിട്ടു.

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ