വായനപക്ഷാചരണം  സമാപനവും “വൈക്കം സത്യാഗ്രഹവും കേരള നവോത്ഥാനവും”  പഠന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും 

0
07ജൂലൈ 2023
കോട്ടയം :
വായനപക്ഷാചരണം  സമാപനവും *”വൈക്കം സത്യാഗ്രഹവും കേരള നവോത്ഥാനവും”*  പഠന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും 2023 ജൂലൈ 7 വൈകിട്ട് 7.30 ന് ഗൂഗിൾ മീറ്റ് പ്ലാറ്റ്ഫോമിൽ നടത്തി. പരിഷത്ത് കോട്ടയം ജില്ലാസെക്രട്ടറി  വിജു കെ എൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ വിദ്യാഭ്യാസ സമിതി കൺവീനർ സുവർണൻ ടി കെ സ്വാഗതം പറയുകയും സംസ്ഥാന നിർവാഹക സമിതി അംഗം  കെ രാജൻ ആമുഖാവതരണം നടത്തുകയും ചെയ്തു. എം.ജി. യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സ് പ്രൊഫസറും  എഴുത്തുകാരനും സംവിധായകനുമായ ഡോ. അജു കെ നാരായണൻ ഉദ്ഘാടനപ്രഭാഷണം നിർവ്വഹിച്ചു. തുടർന്നുണ്ടായ ചർച്ചകൾക്കു ശേഷം യുവസമിതി കോട്ടയം ജില്ലാകൺവീനർ ജിസ്സ് ജോസഫ് കൃതജ്ഞത രേഖപ്പെടുത്തി. പരിപാടിയിൽ അറുപതിലധികം ആളുകൾ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *