മണിപ്പൂര്‍ അതിക്രമം പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

0
23 ജൂലൈ 2023
കോലഞ്ചേരി (എറണാകുളം) :  മണിപ്പൂരിൽ നടക്കുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് കേരള ശാസ്തസാഹിത്യ പരിഷത്ത് കോലഞ്ചേരി മേഖല  ജെൻഡർ വിഷയസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം  സംഘടിപ്പിച്ചു. കോലഞ്ചേരി ജംങ്ഷനിൽ നടത്തിയ പ്രതിഷേധ സംഗമം കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡൻ്റ് ബി രമേശ് ഉദ്ഘാടനം ചെയ്തു. മേഖലയിലെ വിവിധ യൂണിറ്റുകളിൽ നിന്നും എത്തിയ പ്രവർത്തകരുടെ നേതൃത്വത്തിൽ കോലഞ്ചേരി പട്ടണത്തിലൂടെ മുഖം മൂടിക്കെട്ടി പ്രതിഷേധ റാലിയും നടത്തി. എറണാകുളം  ജില്ല പ്രസിഡൻറ് ഡോ. എൻ ഷാജി, കോലഞ്ചേരി മേഖല പ്രസിഡന്റ്  കെ ജെ ജോർജ് , സെക്രട്ടറി എ എസ് സജീഷ് , ജൻഡർ മേഖല വിഷയ സമിതി ചെയർപേഴ്സൻ ഡോ കെ ആർ  സരിത, കൺവീനർ വി ആർ സരസ്വതി , ശ്രീജ രാജീവൻ, പി കെ അലി
വി എ വിജയകുമാർ , വി പി പോൾ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *