പുത്തന്‍ അറിവുകള്‍ പകര്‍ന്ന് കോഴിക്കോട് ജില്ലാതല ജൻഡർ ശില്പശാല

0

കോഴിക്കോട് : സംസ്ഥാന ജൻഡർ ശില്പശാലയ്ക്ക് ശേഷം സംസ്ഥാനത്തെ ആദ്യത്തെ  ജില്ലാതല ജൻഡർ ശില്പശാല കൊയിലാണ്ടി മേഖലയയിലെ പന്തലായനി ബ്ലോക്ക് വ്യവസായ വിപണന കേന്ദ്രം (വനിത) ഹാളിൽ വെച്ച് നടന്നു. പരിഷത്ത് കലാ ജാഥകളിൽ അംഗമായിരുന്ന ഷീജ. കെ.വി അവതരിപ്പിച്ച പരിഷത്ത് ഗാനത്തോടെ ശില്പശാലയ്ക്ക് തുടക്കമായി. കോഴിക്കോട് ജില്ലാ ജൻഡർ കൺവീനർ സുജാത.ഇ.ടി സ്വാഗതം പറഞ്ഞു. “ലിംഗനീതിയും നിയമാവബോധവും”എന്ന വിഷയത്തിൽ അഡ്വ. പി.എം.ആതിര (ജില്ലാ ജൻഡർ ചെയർപേഴ്സൺ) ഉദ്ഘാടന പ്രഭാഷണം നടത്തി.

ജില്ലാ ജൻഡർ ശില്പശാലയില്‍ അഡ്വ. പി.എം.ആതിര ഉദ്ഘാടന പ്രഭാഷണം നടത്തുന്നു.

തുടർന്ന് “ജെൻഡർ പൊതുബോധവും വസ്തുതകളും” പരിഷത്ത് സംസ്ഥാന സെക്രട്ടറി എൻ.ശാന്തകുമാരി , “പരിഷത്ത് പ്രവർത്തനങ്ങളിൽ ജൻഡർ അവബോധത്തിൻ്റെ പ്രസക്തി” സംസ്ഥാന നിർവാഹക സമിതി അംഗം പി.എം.ഗീത, “ആരോഗ്യകരമായ മനുഷ്യ ബന്ധങ്ങൾ”പരിഷത്  മലപ്പുറം ജില്ലാ കമ്മിററിയംഗം ജയ.ടി. ടി എന്നിവർ  സെഷനുകളിൽ വിഷയാവതരണങ്ങൾ നടത്തി. “ക്വീർ വ്യക്തികളുടെ അനുഭവം പങ്കിടൽ” എന്ന സെഷനിൽ അച്ചു ജമീല (പ്രസിഡൻ്റ്, AMMA Cultural forum, Kozhikode) തന്റെ ജീവിതാനുഭവങ്ങളും ട്രാൻസ് ജൻഡർ സമൂഹം നേരിടേണ്ടി വരുന്ന സാമൂഹിക പ്രശ്നങ്ങളും ശില്പശായിലെ പ്രതിനിധികളുമായി പങ്കുവെച്ചു. 36 വനിതകളും 43 പുരുഷന്മാരും   ഒരു ക്വീർ വ്യക്തിയും ഒരു ട്രാൻസ് ജൻഡർ വ്യക്തിയും അക്കം 81 പേർ പങ്കാളികളായ ശില്പശാല  രാവിലെ 10.30 ന് ആരംഭിച്ച്  വൈകിട്ട് 4. 30 ന്  പ്രതിനിധികളുടെ കൂട്ടപാട്ടോടെ സമാപിച്ചു.

പരിഷത്ത് ജില്ലാ സെക്രട്ടറി പി.എം.വിനോദ് കുമാർ , ജില്ലാ പ്രസിഡണ്ട് ബി. മധു , നിർവാക സമിതി അംഗം പി.കെ.ബാലകൃഷ്ണൻ , ജില്ലാ ജോയിന്റ് സെക്രട്ടറി പി.ബിജു എന്നിവരും പരിപാടിയിൽ വിവിധ സമയങ്ങളിൽ പങ്കാളികളായി. കൊയിലാണ്ടി മേഖലാ സെക്രട്ടറി ദിലീപ് കുമാർ , മേഖലാ പ്രസിഡണ്ട് പി.പി.രാധാകൃഷ്ണൻ , ജില്ലാ കമ്മറ്റി അംഗങ്ങളായ പ്രബിന, രഘുനാഥ്, ടി പി സുകുമാരൻ , മേഖലാ കമ്മറ്റി അംഗങ്ങളായ എ.ടി.രവി , അജയകുമാർ എന്നിവർ ശില്പശാലയുടെ സംഘാടന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *