കോട്ടയം ജില്ലാ സംഘടനാ വിദ്യാഭ്യാസ ക്യാമ്പ്

0

01 ജൂലൈ 2023
കോട്ടയം

കോട്ടയം ജില്ലാ സംഘടനാ വിദ്യാഭ്യാസ ക്ലാസ് 2023 ജൂലൈ 1,2 തിയതികളില്‍ പൊൻകുന്നത്ത് നടന്നു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി ആർ ശ്രീകുമാർ ചെയർമാനും കാഞ്ഞിരപ്പള്ളി മേഖലാ പ്രസിഡൻറ് കെ.എൻ. രാധാകൃഷ്ണപിള്ള ജനറൽ കൺവീനറുമായുള്ള സ്വാഗതസംഘവും കാഞ്ഞിരപ്പള്ളി മേഖലാ കമ്മിറ്റിയും വളരെ മെച്ചപ്പെട്ട നിലയിലുള്ള പ്രവർത്തനമാണ് നടത്തിയത്. സംഘാടനം , ഭക്ഷണം ,പുസ്തക പ്രചാരണം എന്നിവ മാതൃകാപരമായിത്തന്നെ നടന്നുക്യാമ്പിന്റെ വിജയം തന്നെ സ്വാഗത സംഘത്തിന്റെ വിജയമായി കാണാം. ഒന്നാം ദിവസം  109 പേരും രണ്ടാം ദിവസം 60 പേരും ക്യാമ്പിൽ പങ്കെടുത്തു. ആകെ 132 പ്രവർത്തകർ രണ്ട് ദിവസമായി ക്യാമ്പിൽ  പങ്കെടുത്തു എന്നത് ശ്രദ്ധേയമാണ്. 18 യൂണിറ്റ് സെക്രട്ടറിമാർ, 5 യൂണിറ്റ് പ്രസിഡണ്ട്മാർ എന്നിവർക്കു പുറമേ സെക്രട്ടറിമാർ പങ്കെടുക്കാത്ത  യൂണിറ്റുകളിൽ നിന്ന്  43 പേരും പങ്കെടുത്തത് ക്യാമ്പിന്റെ ഗൗരവം എല്ലാവരും ഉൾക്കൊണ്ടതിന്റെ തെളിവാണ്

ശാസ്ത്രഗതി പത്രാധിപർ ഡോ. രതീഷ് കൃഷ്ണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വളരെ ലളിതമായി അദ്ദേഹം അവതരിപ്പിച്ച ശാസ്ത്രക്ലാസ്സ് ഏവർക്കും പുതിയ അനുഭവമായി. സംസ്ഥാന സെക്രട്ടറി പി വി ജോസഫ് സംഘടനാ റിപ്പോർട്ടിങ്ങ് നടത്തി. ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ പരിഷത്ത് പിന്നിട്ട 60 വർഷങ്ങൾഎന്ന വിഷയം അടിസ്ഥാനമാക്കി അവതരിപ്പിച്ച ക്ലാസ്സ് പങ്കെടുത്തവർക്ക് പരിഷത്തിനെ അടുത്തറിയുന്നതിനു സഹായകമായി . നിർവാഹകസമിതി അംഗം പി എ തങ്കച്ചൻ അവതരിപ്പിച്ച പരിഷത്ത് എന്ത് ചെയ്യണം ?” എന്ന ക്ലാസും  ആവേശകരമായി . മേഖലാ സെക്രട്ടറി എൻ. സോമനാഥന്റെ നന്ദിപ്രകടനത്തോടെ ആറുമണിക്ക് ഒന്നാം ദിവസത്തെ പരിപാടികൾസമാപിച്ചു.

 രണ്ടാം ദിവസം പരിണാമത്തിന്റെ രാഷ്ട്രീയം എന്ന ക്ലാസ് മുൻ ജനറൽ സെക്രട്ടറി ശ്രീ ടി പി ശ്രീശങ്കർ വിജ്ഞാന പ്രദവും രസകരവും ആയി അവതരിപ്പിച്ചു. ജിസ്സ് ജോസഫിന്റെ നേതൃത്വത്തിൽ പ്രതിനിധികൾക്ക് ഇൻഫർമേഷൻ ടെക്നോളജിയെ പരിചയപ്പെടുത്തി. പരിഷത്ത് ഉൽപ്പന്നങ്ങളെ പരിചയപ്പെടുത്തി കൺവീനർ പി.ആർ. വേദവ്യാസൻ സംസാരിച്ചു . ജില്ലാ സെക്രട്ടറി വിജു കെ എൻ ഭാവിരേഖ അവതരിപ്പിച്ചു. മേഖലാടിസ്ഥാനത്തിൽ ഗ്രൂപ്പ് ചർച്ചയും നടന്നു .61-ാം സംസ്ഥാന വാർഷികത്തിന്റെ ധനസമാഹരണത്തിനുള്ള പരിഷത്ത് കുടുക്കയുടെ വിതരണോദ്ഘാടനം ജില്ലാപ്പഞ്ചായത്ത് അംഗം റ്റി. എൻ . ഗിരീഷ് കുമാർ അട്ടിക്കൽ യൂണിറ്റ് പ്രസിഡന്റ് ഒ എം എ കരീമിന് നൽകി നിർവ്വഹിച്ചു .സ്വാഗത സംഘം നടത്തിയ പ്രവർത്തനങ്ങൾക്ക് നന്ദി പറഞ്ഞു കൊണ്ട് നിർവ്വാഹകസമിതി അംഗം ആർ സനൽകുമാറും സ്വാഗത സംഘത്തെ പരിചയപ്പെടുത്തി ജനറൽ കൺവീനറും സംസാരിച്ചു. ക്യാമ്പിൽ പങ്കെടുത്തവർക്ക് വേണ്ടി ജില്ലാ ജോ. സെക്രട്ടറി മഹേഷ് ബാബുവും സംസാരിച്ചു.

വാർഡ് മെമ്പർ ശ്രീലത സന്തോഷ്‌, സ്കൂൾ ഹെഡ്മിസ്ട്രസ്  റീന ടീച്ചർ, സി പി ഐ (എം )ഏരിയ സെക്രട്ടറി വി ജി ലാൽ, ലോക്കൽ സെക്രട്ടറി കെ സേതുനാഥ്, സി ഐ ടി യു ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. ഡി ബൈജു , ഏരിയ സെക്രട്ടറി ഐ എസ് രാമചന്ദ്രൻ , കാഞ്ഞിരപ്പള്ളി താലൂക്ക് ലൈബ്രറി കൗൻസിൽ പ്രസിഡന്റ്‌ പി എൻ സോജൻ ഇവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

61-ാം സംസ്ഥാന വാർഷികം ഏറ്റെടുക്കേണ്ട ജില്ല എന്ന നിലയിൽ യൂണിറ്റുതലം മുതൽ സംഘടന ശക്തി ആർജ്ജിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെട്ടുകൊണ്ടാണ് പ്രവർത്തകർ പൊൻകുന്നത്ത് നിന്നും മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *