മണിപ്പൂര്‍ ജനതയ്ക്ക് ഐക്യദാർഢ്യം

0

മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം.

26/7/ 23
കാസര്‍ഗോഡ്

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വിവി നഗർ യൂണിറ്റ് വിവിനഗറിൽ മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. വർത്തമാന കാല ഇന്ത്യയുടെ ഭീതിതമായ അവസ്ഥ പൊതുജന ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും ജനകീയ പ്രതിരോധം ഉയർത്തിയ്ക്കൊണ്ടുവരുന്നതിനും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന വ്യാപകമായി നടത്തുന്ന ബഹുജന ക്യാമ്പയിന്റെ ഭാഗമായി വിവിനഗറിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മയിൽ കേന്ദ്രേ നിർവാഹക സമിതി അംഗം കെ.പ്രേംരാജ് വിശദീകരണം നടത്തി. യൂണിറ്റ് കൺവീനർ ടി.വി.ബിജുമോഹൻ സ്വാഗതം പറഞ്ഞു. കെ.കെ.നായർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തുമെമ്പർ എം. കുഞ്ഞിരാമൻ, എം .സുകുമാരൻ , പി. നാരായണൻ , അരുൺ ലാൽ എന്നിവർ സംസാരിച്ചു. പി.കെ.പ്രമോദ്കുമാർ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *