സയൻസ് ഇൻ ആക്ഷൻ ക്യാമ്പയിൻ വയനാട് ജില്ലാതല ഉദ്ഘാടനം

0
15 ജൂലൈ 2023
വയനാട്
ശാസ്ത്രാവബോധ പ്രചാരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ശാസ്ത്ര സാഹിത്യ പരിഷത്ത് രൂപീകരിച്ച സയൻസ് ഇൻ ആക്ഷൻ ക്യാമ്പയിൻ  ജില്ലാതല പ്രവർത്തന ഉദ്ഘാടനം 2023 ജൂലായ് 15ന് കൽപറ്റ BRC ഹാളിൽ വെച്ച് നടന്നു . ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാർ ഉദ്ഘാടനം നിർവ്വഹിച്ചു. ശാസ്ത്രവബോധ സമിതി ചെയർമാൻ കെ.ടി. ശ്രീവൽസൻ അധ്യക്ഷം വഹിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഡിനേറ്റർ വിൽസൺ തോമസ്, സയൻസ് ക്ലബ്ബ് സെക്രട്ടറി കെ രാജേഷ്, ടി വി ഗോപകുമാർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ആക്ഷൻ ഗ്രൂപ്പിൻ്റെ ആദ്യ പ്രവർത്തനമായി ജൂലായ് 21ന് സ്കൂളുകളിൽ ചാന്ദ്ര ദിന പരിപാടികൾ നടത്താൻ ഉതകും വിധം അധ്യാപകർക്ക് ആയി സെമിനാർ നടത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പരിഷത്ത് പ്രവർത്തകരും അധ്യാപകരുമുൾപ്പെടെ നിരവധി പേർ പങ്കെടുത്തു.  സെമിനാറിൽ  “ബഹിരാകാശ ഗവേഷണ ചരിത്രം” എന്ന വിഷയം ശ്രീ കെ പി ഏലിയാസും “വീണ്ടും ചന്ദ്രനിലേക്ക്” എന്ന വിഷയം ശ്രീ സാബു ജോസും അവതരിപ്പിച്ചു. കൺവീനർ വി.പി.ബാലചന്ദ്രൻ സ്വാഗതവും, ജില്ലാ പ്രസിഡണ്ട് ടി.പി. സന്തോഷ് നന്ദിയും പറഞ്ഞു.
കൽപറ്റ മേഖല പ്രസിഡണ്ട് എം. പി. മത്തായി, സെക്രട്ടറി സി. ജയരാജൻ, എ കെ ഷിബു, കെ ടി തുളസിധരൻ കെ.കെ. സുരേഷ് കുമാർ എന്നിവർ പ്രവർത്തനങ്ങൾക്ക് നൽകി.

Leave a Reply

Your email address will not be published. Required fields are marked *