മാധ്യമങ്ങളും ജനാധിപത്യവും

0

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വജ്രജൂബിലിയോടനുബന്ധിച്ച്, സംഘടന, കേരളവികസനത്തിന്റെ ഭാവിയെ സംബന്ധിച്ച വിപുലമായ ഒരു ജനകീയ ക്യാമ്പയിൻ സംഘടിപ്പിയ്ക്കുകയാണ്.ഇതിന്റെ ഭാഗമായി കേരളത്തിന്റെ വിവിധ മേഖലകളിലെ വികസനദിശ എന്താകുമെന്നത് സംബന്ധിച്ച് കൃത്യമായ ഒരു ചിത്രം രൂപപ്പെടുത്തുന്നതിനായി നിരവധി പഠനപരിപാടികളും, സെമിനാറുകളും, ചർച്ചകളും വിവിധ ജില്ലകളിൽ സംഘടിപ്പിച്ചു വരുന്നു.ഈ രൂപത്തിൽ കോട്ടയം ജില്ലയിൽ സംഘടിപ്പിക്കുന്ന സെമിനാർ ആണ് മാധ്യമങ്ങളും ജനാധിപത്യവും എന്നത്. മലയാളികൾക്ക് മെച്ചപ്പെട്ട ജീവിതം സാധ്യമാക്കുന്ന ജനാധിപത്യ ബോധവും, ശാസ്ത്രാവബോധവും, നീതിബോധവും, സാമ്പത്തിക സുസ്ഥിരതയും, പ്രകൃതിസന്തുലിതവുമായ ഒരു സാമൂഹ്യ സൃഷ്ടിയിലേക്കുള്ള പ്രയാണത്തിൽ മാധ്യമങ്ങളുടെ പങ്കിനെ സംബന്ധിച്ച ഗൗരവമുള്ള ആലോചനകളാണ് സെമിനാറിൽ നടക്കുക.

എംജി യൂണിവേഴ്സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം, സി.എം.എസ് കോളേജ് കോട്ടയം, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവർ ചേർന്നാണ് സെമിനാർ സംഘടിപ്പിക്കുന്നത്.

നവംബർ 26 ശനിയാഴ്ച്ച, രാവിലെ 10 ന് നടക്കുന്ന സെമിനാർ, മാധ്യമങ്ങളും ജനാധിപത്യവും എന്ന പൊതുവിഷയം അവതരിപ്പിച്ചുകൊണ്ട് ശ്രീ.വെങ്കിടേഷ് രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.Front Line മാഗസിന്‍റെ സീനിയർ അസോസിയേറ്റ് എഡിറ്റർ ആയിരുന്ന വെങ്കിടേഷ് രാമകൃഷ്ണൻ തന്റെ രാഷ്ട്രീയ വിശകലന ലേഖനങ്ങളിലൂടെ രാജ്യത്തിനകത്തും പുറത്തും ഏറെ ആദരിക്കപ്പെടുന്ന ജേർണലിസ്റ്റാണ്.നിലവിൽ, കേരളത്തിലെ വെറ്ററൻസ് മാധ്യമപ്രവർത്തകരുടെയും നവമാധ്യമപ്രവർത്തകരുടെയും കൂട്ടായ്മയായ ഐഡം ഓൺലൈൻ പ്ലാറ്റ്ഫോറത്തിന്റെ മാനേജിംഗ് എഡിറ്ററാണ്.

ഉദ്ഘാടന സമ്മേളനത്തിൽ സംഘാടകസമിതി ചെയർപേഴ്സൺ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി: നിർമ്മല ജിമ്മി അധ്യക്ഷത വഹിയ്ക്കും.സി.എം.എസ് കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് ജോഷ്വാ, എം. ജി യൂണിവേഴ്സിറ്റി കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പാൾ ഡോ: ലിജിമോൾ പി ജേക്കബ് എന്നിവർ സംസാരിക്കും.

ഉച്ചകഴിഞ്ഞ് സമാന്തരസെഷനുകളിലായി മൂന്ന് പ്രധാന അവതരണങ്ങളും ചർച്ചകളും നടക്കും.

ഹാൾ – 1

മാധ്യമങ്ങളും പൊതുബോധ നിർമ്മിതിയും എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ മുതിർന്ന മാധ്യമപ്രവർത്തക കെ.കെ ഷാഹിന വിഷയം അവതരിപ്പിക്കും. രാജ്യത്തെ പ്രമുഖ വനിതാ മാധ്യമപ്രവർത്തകരിലൊരാളായ അവർക്ക് മികച്ച മാദ്ധ്യമപ്രവർത്തകയ്ക്കുള്ള ചമേലി ദേവി ജെയിൻ ദേശീയ പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.സ്ത്രീകൾക്കും സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കും നേരെ നടക്കുന്ന അതിക്രമങ്ങൾക്കും അനീതികൾക്കും എതിരെ ശക്തമായി പ്രതികരിക്കുന്ന കെ.കെ ഷാഹിന ഒരു ആക്ടിവിസ്റ്റും കൂടിയാണ്.ഏഷ്യാനെറ്റ്, ഇന്ത്യാവിഷൻ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്.

ദേശാഭിമാനിയി പത്രാധിപരിലൊരാളും സാമൂഹിക പ്രവർത്തകനുമായ ബി.ജി കുര്യൻ അധ്യക്ഷത വഹിക്കും.സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡന്റും ലൈബ്രറി കൗൺസിൽ മുൻ പ്രസിഡന്റും എഴുത്തുകാരനുമായ പി.കെ ഹരികുമാർ, എം.ജി യൂണിവേഴ്സിറ്റി സെനറ്റ് അംഗം ജെ.ലേഖ എന്നിവർ ഈ സെഷനിൽ പ്രതികരിച്ച് സംസാരിക്കുന്നതാണ്.

ഹാൾ – 2

മാധ്യമങ്ങളും ഭരണകൂടവും എന്ന സെഷനിൽ ദൃശ്യമാധ്യമ രംഗത്തെ പ്രമുഖനായ ശ്രീ. പ്രമോദ് രാമൻ ആണ് വിഷയാവതരണം നടത്തുന്നത്.മലയാള ദൃശ്യമാധ്യമങ്ങളോടൊപ്പം വളർന്ന ശ്രീ. പ്രമോദ് രാമൻ ഏഷ്യാനെറ്റ്, ഇന്ത്യാവിഷൻ, മനോരമ ചാനലുകളിൽ പ്രവർത്തിച്ചിരുന്നു.ഇപ്പോൾ മീഡിയവൺ എഡിറ്റർ ആണ്.സാഹിത്യകാരൻ കൂടിയായ അദ്ദേഹം കഥാ സമാഹാരങ്ങളടക്കം നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സാഹിത്യകാരനും യുക്തിവാദ സംഘത്തിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ രാജഗോപാൽ വാകത്താനം സെഷനിൽ അധ്യക്ഷത വഹിക്കും.സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ: വി.സി ബിനു, ഡി.സി.സി വൈസ് പ്രസിഡന്റും കോട്ടയം മുനിസിപ്പാലിറ്റിയുടെ മുൻ ചെയർമാനുമായ അഡ്വ: ജി.ഗോപകുമാർ എന്നിവർ പ്രതികരണം രേഖപ്പെടുത്തും.

ഹാൾ – 3

മൂന്നാമത്തെ സെഷനിൽ ജനാധിപത്യത്തിന്റെ നാലാം തൂണ് എന്നതാണ് വിഷയം. അവതരണം നടത്തുന്നത്, ദി ഐഡം എന്ന ഓൺലൈൻ പ്രസിദ്ധീകരണത്തിന്റെ ചീഫ് എഡിറ്റർ ആയ ശ്രീ സി.എൽ തോമസ് ആണ് . 1983 ൽ ദേശാഭിമാനിയിലൂടെ പ്രവർത്തനമാരംഭിച്ച സി.എൽ തോമസ് നാല് പതിറ്റാണ്ടിന്റെ അനുഭവമുള്ള മാധ്യമപ്രവർത്തകനാണ്.ഏഷ്യാനെറ്റ് എക്സിക്യൂട്ടീവ് എഡിറ്റർ ആയിരുന്നു.ഏഷ്യാനെറ്റിന്റെ എക്കാലത്തെയും മികച്ച വാർത്താധിഷ്ഠിത പരിപാടികളുടെ അണിയറ ശില്പിയായിരുന്നു അദ്ദേഹം.പിന്നീട് മീഡിയ വൺ എഡിറ്റർ ഇൻ ചീഫായും പ്രവർത്തിച്ചു.

ശ്രദ്ധേയനായ മാധ്യമ നിരീക്ഷകൻ റെജി ലൂക്കോസ്, പ്രമുഖ അഭിഭാഷകനും കേരള ബാർ കൗൺസിൽ ട്രഷററും, ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുൻ ജില്ലാ സെക്രട്ടറിയുമായ അഡ്വക്കേറ്റ് അജിതൻ നമ്പൂതിരി എന്നിവർ പ്രതികരിക്കും.

നാലുമണിക്ക് നടക്കുന്ന പ്ലീനറി സെഷനിൽ സമാന്തര സെഷനുകളുടെ റിപ്പോർട്ടിംഗ് നടത്തുകയും തുടർന്ന് പരിഷത്തിന്റെ മുൻ ജനറൽ സെക്രട്ടറി ശ്രീ. ടി.പി ശ്രീശങ്കർ സെമിനാർ ക്രോഡീകരണം നടത്തുകയും ചെയ്യും.തുടർന്ന് പങ്കെടുക്കുന്ന മാധ്യമപ്രവർത്തകർക്കും, വിദ്യാർത്ഥികൾക്കും പങ്കാളിത്ത സർട്ടിഫിക്കറ്റ് വിതരണം ചെയ്യും.

സെമിനാറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതോടൊപ്പം ഉള്ള ഗൂഗിൾ ഫോം ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്.ഏവരെയും സ്നേഹത്തോടെ ക്ഷണിക്കുnnu.

https://forms.gle/hYqzzuZEebtssPWW8

പ്രോഗ്രാം ലിങ്ക് താഴെ👇

https://drive.google.com/file/d/1UgS6Alcm8mzQxTEGCyl5OzdXeISKUMKH/view?usp=drivesdk

Leave a Reply

Your email address will not be published. Required fields are marked *