പ്രവര്‍ത്തകര്‍ക്ക് ദിശാബോധമേകി സംഘടനാ വിദ്യാഭ്യാസ ക്യാമ്പ്
ജില്ലാതല സംഘടനാ വിദ്യാഭ്യാസ പരിശീലനം
കോഴിക്കോട് ജില്ലയിലെ പതിനാല് മേഖലകളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകര്‍ക്കായി ജൂലൈ 23,24 തീയതികളില്‍ യൂത്ത് ഹോസ്റ്റലില്‍ ജില്ലാതല സംഘടനാ വിദ്യാഭ്യാസ പരിശീലനം സംഘടിപ്പിച്ചു. രണ്ട് ദിവസം നീണ്ട പരിശീലനത്തില്‍ മുതിര്‍ന്ന പ്രവര്‍ത്തകര്‍ക്കൊപ്പം യുവജന പങ്കാളിത്തംകൂടിയായപ്പോള്‍ ക്യാമ്പ് ആവേശകരമായി. 23 ശനിയാഴ്ച വൈകിട്ട് 5 ന് ആരംഭിച്ച ക്യാമ്പില്‍ ശശിധരന്‍ മണിയൂര്‍ പുതുമയാര്‍ന്ന പരിചയപ്പെടുത്തല്‍ രീതികളും വിനോദപരിപാടിയും ഉള്‍ചേര്‍ത്ത് മഞ്ഞുരുക്കി. ശാസ്ത്രം ജീവിതത്തില്‍ എന്ന സെഷന് നേതൃത്വം നല്‍കി നിര്‍വാഹകസമിതി അംഗം കെ.ടി. രാധാകൃഷ്ണന്‍ പഠന സെഷനുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെ രൂപീകരണം വികാസം – പി.എം.ഗീത, പരിഷത്തിന്‍റെ രാഷ്ട്രീയം- പ്രൊഫ. ടി.പി.കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ ആദ്യ ദിനത്തിലെ സെഷനുകള്‍ നിയന്ത്രിച്ചു. രണ്ടാം ദിനം ഒന്നാം ദിന പരിപാടികളുടെ അവലോകനത്തോടെ ആരംഭിച്ചു. തുടര്‍ന്ന് പ്രൊഫ. കെ. പാപ്പൂട്ടി എന്താണ് ശാസ്ത്രം , ശാസ്ത്രബോധം എന്നാലെന്ത് എന്ന അവതരണം നടത്തി. തുടര്‍ന്ന് ശാസ്ത്രവും കപടശാസ്ത്രവും – അവതരണവും ചര്‍ച്ചയും ഡോ.ബി.സ്.ഹരികുമാര്‍, ഡോ.ഇ .അബ്ദുള്‍ ഹമീദ് എന്നിവരുടെ നേതൃത്വത്തില്‍ നടന്നു. സമകാലിക പ്രതിസന്ധികളും പരിഷത്തും – പി.കെ.ബാലകൃഷ്ന്‍ ,നമ്മുടെ ജെന്‍റര്‍ കാഴ്ചപ്പാട് – എന്‍.ശാന്തകുമാരി എന്നിവര്‍ അവതരണങ്ങള്‍ നടത്തി. ഞാന്‍ എങ്ങനെ പരിഷത്തായി എന്ന പൊതുസെഷന്‍ സി.എം.മുരളീധരന്‍ നിയന്ത്രിച്ചു. ജില്ലയിലെ മുതിര്‍ന്ന പരിഷത്ത് പ്രവര്‍ത്തകന്‍ പ്രൊഫ. കെ ശ്രീധരന്‍ തന്‍റെ പരിഷത്ത് അനുഭവങ്ങള്‍ ഈ സെഷനില്‍ ക്യാമ്പ് അംഗങ്ങളോട് പങ്കുവെച്ചത് ക്യാമ്പില്‍ ആവേശം പകര്‍ന്നു. ക്യാമ്പിനെ അഭിവാദ്യംചെയ്ത ജനറല്‍ സെക്രട്ടറി ജോജി കൂട്ടുമ്മേല്‍ വരുംനാളുകളില്‍ സംസ്ഥാനത്ത് പരിഷത്ത് ഏറ്റെടുത്ത് നടത്തുന്ന – എന്‍റെ കേരളം വികസന ക്യാമ്പയിന്‍ വിശദീകരിച്ചു. പി.എം.വിനോദ് കുമാര്‍ ക്യാമ്പ് ക്രോഡീകരണം നടത്തി.ക്യാമ്പ് കോ-ഓര്‍ഡിനേറ്റര്‍ പി.ബിജു, ക്യാമ്പ് ഡയറക്ടര്‍ ടി.പി. സുകുമാരന്‍, ക്യാമ്പ് ലീഡര്‍ കെ.ടി.കെ ചാന്ദ്നി, അക്കാദമിക്ക് കോ-ഓര്‍ഡിനേറ്റര്‍ ഹരീഷ് ഹര്‍ഷ എന്നിവര്‍ക്ക് പുറമെ ക്യാമ്പ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് പി.കെ സതീഷ്, കെ.ദാസാനന്ദന്‍, പി.കെ.മുരളി, ടി.സിദിന്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.