കൃത്രിമബുദ്ധി വ്യാപിക്കുമ്പോഴും അസമത്വത്തിനെതിരായ പോരാട്ടം അനിവാര്യം . ഡോ.ജിജു പി.അലക്സ്

0

 

കൃത്രിമബുദ്ധി വ്യാപിക്കുമ്പോഴും അസമത്വത്തിനെതിരായ പോരാട്ടം അനിവാര്യം . ഡോ.ജിജു പി.അലക്സ്

സാങ്കേതികവിദ്യ എത്ര മാത്രം വളർന്നു കഴിഞ്ഞാലും, കൃത്രിമ ബുദ്ധി നിത്യജീവിത വ്യവഹാരത്തെ നിയന്ത്രിച്ചാലും ജ്ഞാനസമൂഹത്തിൽ അസമത്വത്തിനെതിരായ പോരാട്ടം അനിവാര്യമാണെന്ന് കേരള പ്ലാനിങ്ങ് ബോർഡ് അംഗം ഡോ. ജിജു .പി.അലക്സ് പറഞ്ഞു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച സി.ജി. ശാന്തകുമാർ അനുസ്മരണ സമ്മേളനത്തിൽ ജ്ഞാന സമൂഹവും വിദ്യാഭ്യാസവും എന്ന വിഷയത്തിൽ തൃശൂർ അക്കാദമി വൈലോപ്പിള്ളി ഹാളിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇൻ്റർനെറ്റും സോഷ്യൽ മിഡിയ യും ഉൽപ്പാദിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന വിവരങ്ങൾക്ക് പൊതുവിൽ ദരിദ്രപക്ഷ കാഴ്ചപ്പാട് ഇല്ല. അപ്പോൾ ആ വിവരങ്ങൾ പകർന്നുതരുന്നത് ആരാണ് എന്ന ചോദ്യം ഉയരുന്നു. ആധികാരികമായ ഡാറ്റ ലഭിക്കുന്നതിന് ഇപ്പോഴും പണം നൽകണം. ആവിഷ്കാര സ്വാതന്ത്ര്യവും ജ്ഞാനസമൂഹത്തിൽ ഉണ്ടാക്കുന്നതിനുള്ള ഇടപെടലും ആവശ്യമാണ്. ബഹുസ്വരസംസകാരത്തെ സംരക്ഷിക്കാനും സാർവത്രികമായ പങ്കാളിത്തം അതതിടങ്ങളിൽ ഉറപ്പാക്കുന്നതിന്നും വർദ്ധിതമായ മാനവിക ഇടപെടലുകൾ ആവശ്യമാണെന്നും ജിജു .പി.അലക്സ് പ്രസ്താവിച്ചു

യോഗത്തിൽ ഡോ. കാവുമ്പായി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കേരളത്തിൽ ശാസ്ത്രബോധ പ്രചാരണത്തിലും പാഠ്യപദ്ധതി നവീകരണത്തിലും ഇടപെട്ടു പ്രവർത്തിച്ച ഉൽപതിഷ്ണുവായ സംഘാടകനും വിദ്യാഭ്യാസ വിദഗ്ധനുമാണ് സി.ജി.എന്ന് കാവുമ്പായി പറഞ്ഞു. സി. ബാലചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. സയൻസ് വാർത്ത ബുളറ്റിൻ്റെ പ്രകാശനം ഏ. ഏ ബോസ് പ്രീതാ ബാലകൃഷ്ണന് നൽകി നിർവഹിച്ചു. അഡ്വ. ടി.വി. രാജു .പി.രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *