നിശബ്ദ വസന്തവും ശാസ്ത്രഗതിയും : അദ്ധ്യാപക വിദ്യാർത്ഥികൾക്കൊപ്പം

0

2023 ജൂണ്‍ 26

പത്തനംതിട്ട : കുളനട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം, വായനാദിനം പരിപാടികളുടെ ഭാഗമായി പുസ്തകപരിചയം “, “ശാസ്ത്രവായനയും കുട്ടികളുംപരിപാടികൾ  നടത്തി. മെഴുവേലി പത്മനാഭയം ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച പരിപാടിയില്‍ പ്രൊഫസർ എ.ഒ.വർഗീസ്, റേച്ചൽ കാർസൺന്റെ നിശബ്ദ വസന്തംഎന്ന പുസ്തകത്തെ അധികരിച്ച് അദ്ധ്യാപക വിദ്യാർത്ഥികളോട് സംസാരിച്ചു . യുറീക്ക, ശാസ്ത്ര കേരളം, ശാസ്ത്രഗതി മാസികകൾ എങ്ങനെ പഠന, പഠനേതര പ്രവർത്തനങ്ങളിൽ അദ്ധ്യാപകർക്ക് ഉപയോഗയോഗ്യമാക്കാം എന്ന് മേഖലാ സെക്രട്ടറി പി എസ് ജീമോൻ വിശദീകരിച്ചു. വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ജില്ലാ കമ്മിറ്റിയംഗം പി ആർ ശ്രീകുമാർ സംസാരിച്ചു. മേഖലാ പ്രസിഡൻറ് സുഷമ രാജേന്ദ്രൻ കുട്ടികളുമായി വയനാനുഭവം പങ്കിട്ടുടിടിഐ അധ്യാപകരായ റോജി സി വി , സ്മിത സി ആർ ,കവേരി വി ദേവ് കൂടി പങ്കെടുത്ത പരിപാടിയിൽ പ്രിൻസിപ്പൽ താരാചന്ദ്രൻ സ്വാഗതവും അധ്യാപക വിദ്യാർത്ഥി പ്രതിനിധി ആശാദേവി എ നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *