മാധ്യമ വേട്ടയ്ക്കെതിരെ പ്രതിഷേധ സായാഹ്നം

0
കോഴിക്കോട് : മാധ്യമവേട്ടയ്ക്കും കള്ള പ്രചരണങ്ങൾക്കുമെതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പേരാമ്പ്ര മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മഠത്തിൽ മുക്കിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് കേസിൽ പ്രതി ചേർക്കപ്പെട്ട വിദ്യയെ ആവള കുട്ടോത്തുള്ള വീട്ടിൽ വെച്ച് അറസ്റ്റ് ചെയ്തു എന്ന മാധ്യമ കള്ള പ്രചരണങ്ങൾക്കെതിരെയായിരുന്നു പ്രതിഷേധ സായാഹ്നം.
     വ്യാജ പ്രചരണങ്ങൾ ഏറ്റു പിടിച്ച് ചില രാഷ്ട്രീയ പാർട്ടികളും തൽപ്പര കക്ഷികളും പരിഷത്ത് പ്രവർത്തകർക്കെതിരെയും കള്ള പ്രചരണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ബി.ജെ.പിയും യു.ഡി.എഫും വിഷയം ഏറ്റെടുത്ത് പോലീസ് സ്റ്റേഷൻ മാർച്ചും വഴി തടയൽ സമരവും സംഘടിപ്പിച്ചിരുന്നു. ഒരു പ്രദേശത്തെ മുഴുവൻ അപമാനിക്കന്ന രീതിയിൽ ആവളയിലെ പല വീടുകളിലും മാധ്യമ പ്രവർത്തകർ കയറിച്ചെന്ന് വീട്ടുകാരെ ചോദ്യം ചെയ്യുന്ന സംഭവങ്ങളും അരങ്ങേറി. വടകരയ്ക്കടുത്ത് വില്യാപ്പള്ളി  കുട്ടോത്ത് നിന്നാണ് വിദ്യയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് റിപ്പോർട്ട് പുറത്തു വന്നിട്ടും നാടിനെ അപമാനിക്കുന്ന പ്രചരണങ്ങൾ  തുടരുന്ന പശ്ചാത്തലത്തിലാണ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്.
     പ്രതിഷേധ സംഗമത്തിൽ പരിഷത്ത് കേന്ദ്ര നിർവാഹക സമിതിയംഗവും കാലിക്കറ്റ് സർവ്വകലാശാല സെനറ്റ് മെമ്പറുമായ ഡോ  ബി.എസ് ഹരി കുമാർ ,  പരിഷത്ത് ജില്ലാ പ്രസിഡണ്ട് ബി മധു മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. പരിഷത്ത് മേഖലാ പ്രസിഡണ്ട് ടി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി ഗിരീഷ് , എ.എം രാജൻ , ടി സുരേഷ് , ഇ.ടി ബാലകൃഷ്ണൻ , പി.എം ദിനേശൻ തുടങ്ങിയവർ നേതൃത്വം നൽകി. കെ.കെ ചന്ദ്രൻ സ്വാഗതവും മേഖലാ സെക്രട്ടറി ഗിരീഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *