ഒരു മാസം ഒന്നേമുക്കാൽ ലക്ഷം രൂപയുടെ പുസ്തകങ്ങൾ പ്രചരിപ്പിച്ച് കുളനട മേഖല
അധ്യാപക വാട്സ്ആപ്പ് കൂട്ടായ്മകളിലൂടെ കേരളത്തിലെ 86 വിദ്യാലയങ്ങളിൽ കുരുന്നിലയെത്തിക്കുവാൻ സാധിച്ചു.
07 Jul 2023
പത്തനംതിട്ട: വിദ്യാഭ്യാസ മേഖലയിലെ സ്കൂളുകളുമായുള്ള ബന്ധം കുളനട മേഖലയ്ക്ക് കുരുന്നില പുസ്തകം വിൽക്കുന്നതിന് വളരെയധികം പ്രയോജനം ചെയ്യ്യുന്നു. വിവിധ അധ്യാപക വാട്സ്ആപ്പ് കൂട്ടായ്മകളിലൂടെ കേരളത്തിലെ 86 വിദ്യാലയങ്ങളിൽ കുരുന്നിലയെത്തിക്കുവാൻ സാധിച്ചു.
കുളനട മേഖലയിലെ മൂന്നു പഞ്ചായത്തുകളിൽ ഓരോ പഞ്ചായത്തിലും പ്രത്യേകം പ്രത്യേകം വിദ്യാഭ്യാസ സമിതിയുടെ വാട്സ്ആപ്പ് കൂട്ടായ്മയുണ്ട്.
എല്ലാ സ്കൂളുകളിലെയും മുഴുവൻ അധ്യാപകരെയും കൂട്ടിയിണക്കി കൊണ്ടാണ് പഞ്ചായത്ത് തലത്തിൽ വാട്സ്ആപ്പ് കൂട്ടായ്മ പ്രവർത്തിക്കുന്നത് പരിഷത്തിന്റെ പ്രവർത്തനങ്ങൾ വിദ്യാലയങ്ങളിൽ എത്തിക്കുന്നതിന് ഈ വാട്സ്ആപ്പ് കൂട്ടായ്മ ഏറെ പ്രയോജനം ചെയ്യുന്നു.
പരിഷത്തിന്റെ മാസികകൾ കുട്ടികളിൽ എത്തിക്കുന്നതിനും ഈ ഗ്രൂപ്പ് പ്രയോജനം ചെയ്തു കൊണ്ടിരിക്കുന്നു.
ജൂലൈ മാസവും കുരുന്നിലയുടെ വില്പന തുടരുകയാണ്.
നവ മാധ്യമ സാധ്യത ഉപയോഗിച്ച് ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുവാൻ സാധിക്കും എന്നാണ് കുളനട മേഖല തെളിയിക്കുന്നത് . സംസ്ഥാന വിദ്യാഭ്യാസ കൺവീനർ ഡോ.ടി.പി.കലാധരൻ, മേഖലാ സെക്രട്ടറി പി എസ് ജീമോൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു