മണിപ്പൂരിലെ ക്രമസമാധാനം പുനസ്ഥാപിക്കുക

0

മണിപ്പൂരിലെ ക്രമസമാധാനം പുനസ്ഥാപിക്കുക എന്ന മുദ്രാവാക്യമുയർത്തി വെടിവച്ചാൻകോവിൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ മുൻ സംസ്ഥാന സെക്രട്ടറി പി.എസ്. രാജശേഖരൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

മണിപ്പൂർ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മണിപ്പൂരിലെ ക്രമസമാധാനം പുനസ്ഥാപിക്കുക എന്ന മുദ്രാവാക്യം ഉയർത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലയിലെ വെടിവച്ചാൻകോവിൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. മുൻ സംസ്ഥാന സെക്രട്ടറി പി.എസ്. രാജശേഖരൻ ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡന്റ് എ.എൽ. ബിനുകുമാർ അധ്യക്ഷത വഹിച്ചു. നിർവാഹകസമിതി അംഗം എസ്.എൽ. സുനിൽകുമാർ, ജില്ലാ പ്രസിഡന്റ് കെ.ജി. ഹരികൃഷ്ണൻ, മേഖലാ സെക്രട്ടറി കെ.ജി. ശ്രീകുമാർ, ട്രഷറർ പ്രഭാത് നായർ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി വി.എം. രഞ്ജിത് സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *