യുവസംഗമം

1

സൗഹൃദം സ്ഥാപിക്കാൻ, സംവദിക്കാൻ , കലഹിക്കാൻ , പുതിയ ആശയങ്ങൾ രൂപപ്പെടുത്താൻ…..ഒരു ഇടം

പത്തനംതിട്ടയിൽ

യുവസംഗമം

3 Jul 2023

പത്തനംതിട്ട : ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രമാടം ഗവ എൽ പി സ്കൂളിൽ ജൂലൈ 9 ഞായർ ഏകദിന യുവസംഗമം സംഘടിപ്പിക്കുന്നു.

വർദ്ധിച്ചു വരുന്ന അസമത്വങ്ങൾ, വർഗ്ഗീയ പ്രവണതകൾ, മത, ജാതി , ലിംഗ  വേർതിരിവുകൾ, ഇങ്ങനെ ഒട്ടേറെ വെല്ലുവിളികൾ അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. ഈ സാഹചര്യത്തിൽ യുവാക്കൾക്ക് ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ കഴിയും. നമ്മുടെ നാട് ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. അതിനായി കൂടി ച്ചേരലുകൾ, സംവാദങ്ങൾ ആവശ്യമുണ്ട്. അങ്ങനെ ഒരു ഇടം ഒരുക്കേണ്ടതുണ്ട്. അതാണ് യുവസംഗമം. സൗഹൃദം സ്ഥാപിക്കാൻ, സംവദിക്കാൻ , കലഹിക്കാൻ , പുതിയ ആശയങ്ങൾ രൂപപ്പെടുത്താൻ യുവസമിതികൾക്ക് കഴിയണം. ജില്ലയിൽ അതിനൊരു തുടക്കമായിരിക്കും യുവസംഗമം.

 

1 thought on “യുവസംഗമം

  1. യുവസമിതിയലൂടെ പരിഷത്ത് പ്രവർത്തനങ്ങൾ ശക്തിപ്പെടട്ടെ. ആശംസകൾ

Leave a Reply

Your email address will not be published. Required fields are marked *