കോലഴി മേഖലയിലെ അങ്കണവാടികളിലേക്കുള്ള ‘കുരുന്നില’ വിതരണം തുടരുന്നു

0
07/07/23
തൃശൂർ:
കോലഴി മേഖലയിലെ കൈപ്പറമ്പ് പഞ്ചായത്തിലെ 38 അങ്കണവാടികളിലേക്കും സചിത്രപുസ്തക സഞ്ചയമായ ‘കുരുന്നില’യുടെ സൗജന്യ വിതരണം നടത്തി. പഞ്ചായത്തിലെ ഉദാരമതികളായ വ്യക്തികളാണ് കുട്ടികൾക്ക് ഏറെ പ്രയോജനപ്പെടുന്ന ‘കുരുന്നില’ സ്പോൺസർ ചെയ്തത്.
കൈപ്പറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. ഉഷാദേവി ടീച്ചർ വിതരണോദ്ഘാടനം നിർവഹിച്ചു. മുഴുവൻ അങ്കണവാടി അധ്യാപകരും കുരുന്നില ഏറ്റുവാങ്ങി. പഞ്ചായത്ത് അംഗം സുഷിത ബാനിഷ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗങ്ങളായ ലിന്റി ഷിജു, യു.വി. വിനീഷ്, പരിഷത്ത് മേഖലാപ്രസിഡണ്ട് എം.എൻ.ലീലാമ്മ, സെക്രട്ടറി ഐ.കെ. മണി, ട്രഷറർ എ.ദിവാകരൻ, ഡോ.വി.ജി. ഗോപാലകൃഷ്ണൻ , ടി.എൻ.ദേവദാസ് , സി.കെ.സിന്ധു , പ്രസന്ന അനിൽകുമാർ ,എൻ.ജെ.ശ്രീകുമാർ , പി.കൃഷ്ണനുണ്ണി, ടി.സത്യനാരായണൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *