പരിഷത്ത് അംഗത്വ പ്രവർത്തനത്തിന് വയനാട്ടിൽ തുടക്കമായി.

0

പരിഷത്ത് അംഗത്വ പ്രവർത്തനത്തിന് വയനാട്ടിൽ തുടക്കമായി. വിവിധ യൂണിറ്റുകളിൽ നടന്ന ഗൃഹസന്ദർശന പരിപാടികൾക്ക് ജില്ലയിലെ മുതിർന്ന പ്രവർത്തകർ നേതൃത്വം നൽകി.

വയനാട് : ജില്ലയിലെ വിവിധ യൂണിറ്റുകളിൽ അംഗത്വ പ്രവർത്തനത്തിന്റെ ഭാഗമായ ഗൃഹ സന്ദർശന പരിപാടി കഴിഞ്ഞ കുറച്ചു ദിനങ്ങളിലായി പുരോഗമിക്കുകയാണ്. അംഗത്വ പ്രവർത്തനത്തോടൊപ്പം മാസികാപ്രചരണവും ഫലപ്രഥമായി നടത്താൻ കഴിയുന്നു എന്നതാണ് പൊതുവിൽ യൂണിറ്റുകളിൽ നിന്നും ലഭിക്കുന്ന പ്രതികരണം.

സുൽത്താൻ ബത്തേരി യൂണിറ്റിലെ അംഗത്വ ക്യാമ്പയിൻ ഉദ്ഘാടനം പരിഷത്ത് ബത്തേരി മേഖല പ്രസിഡന്റ് എം.രാജൻ മാസ്റ്റർ നിർവഹിച്ചു. കെ.പി ജോർജ്ജ് അംഗത്വം സ്വീകരിച്ചു.രാജപ്പൻ പി.കെ, പ്രതാപൻ എൻ.ടി. എന്നിവർ പങ്കെടുത്തു.

പുൽപ്പള്ളി യൂണിറ്റിൽ ജില്ലാ കമ്മിറ്റി അംഗം പി.യു മർക്കോസ്, മേഖല സെക്രട്ടറി സി.എം ജോസഫ്, യൂണിറ്റ് സെക്രട്ടറി വിജയൻ കെ.എസ് എന്നിവരുടെ നേതൃത്വത്തിൽ അംഗത്വ പ്രവർത്തനവും മാസികാ പ്രചരണവും നടന്നു.

കൽപ്പറ്റ മേഖലയിലെ ചീക്കല്ലൂർ യൂണിറ്റിൽ അംഗത്വ ക്യാമ്പയിൻ ഉദ്ഘാടനം മലയാള ഐക്യവേദി ജില്ലാ പ്രസിഡന്റ് ശിവൻ പള്ളിപ്പാടിന് അംഗത്വം നൽകി യൂണിറ്റ് പ്രസിഡന്റ് അഭിജിത്ത് കെ.എ നിർവഹിച്ചു. വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എം. ദേവകുമാർ, കെ. സ്. ടി. എ ജില്ലാ ജോയിന്റ് സെക്രട്ടറി പി. ബിജു, രാജു ജോസഫ്, മോഹൻദാസ്, കെ. വി. ഉമ, സജീവൻ, എസ്. ഷീബ എന്നിവർ പങ്കെടുത്തു. വൈത്തിരിയിൽ അംഗത്വ പ്രവർത്തനത്തിന് ജില്ലാ സെക്രട്ടറി പി.അനിൽകുമാർ നേതൃത്വം നൽകി. പി.സിന്ധു , പി.എം. അനൂപ്കുമാർ , ഇ.ജെ ജോഷി, അഭിഷേക് എന്നിവർ പങ്കെടുത്തു.

മാനന്തവാടി യൂണിറ്റിൽ പരിഷത്ത് കേന്ദ്ര നിർവ്വാഹക സമിതി അംഗം പി.സുരേഷ് ബാബു ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു സീസർജോസ് മാസ്റ്റർ അംഗത്വം സ്വീകരിച്ചു. കെ.കെ സുരേഷ് മാസ്റ്റർ, കെ.ബി സിമിൽ മാസ്റ്റർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *