കുട്ടനാട് മേഖലാ വാർഷികം
കുട്ടനാട് മേഖലാ വാർഷികം പി ഗോപകുമാർ ഉത്ഘാടനം ചെയ്തു.
കുട്ടനാട് മേഖലാ വാർഷികം സംസ്ഥാന വൈസ് പ്രസിഡന്റ് പി ഗോപകുമാർ സംഘടനാ രേഖ അവതരിപിച്ചു കൊണ്ട് ഉത്ഘാടനം ചെയ്തു. പ്രധാന പ്രവർത്തകർ ശാരീരികഅകലം പാലിച്ച് ഒന്നിച്ചും ബാക്കിയുള്ളവർ ഓൺലൈനായും പങ്കെടുത്തു.
പ്രസിഡന്റ് സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് ജോ. സെക്രട്ടറി ശ്രീജിത്ത് ശ്രീകുമാർ സ്വാഗതം പറഞ്ഞു. മേഖലാ സെക്രട്ടറി കെ പി അരവിന്ദകുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ബി ജയകുമാർ കണക്കും അവതരിപ്പിച്ചു.
ഹരികൃഷ്ണൻ, ശ്രീജിത്ത് വെളിയനാട്, മുരളീധരൻ നായർ, അഗസ്റ്റിൻ ജോസ്, കെ സജി, ആര്യ മോൾ തോമസ്, എസ് ജതീന്ദ്രൻ, എം ജയച്ചന്ദ്രൻ, എസ് രമേശൻ, എ പി റെജി, എം സി സാബു, ബൈജൂ പ്രസാദ്, എൻ ആർ ബാലകൃഷ്ണൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
കെ സജി (പ്രസിഡന്റ്), ടി ആർ രാജ്മോഹൻ (വൈസ് പ്രസിഡന്റ്), ബി ജയകുമാർ (സെക്രട്ടറി), എം ജി ഗീതു (ജോ. സെക്രട്ടറി), ശ്രീജിത്ത് ശ്രീകുമാർ (ട്രഷറർ), എന്നിവരെ ഭാരവാഹികളായും കെ സുരേഷ് കുമാർ, ബൈജു പ്രസാദ്, ഗോപാലകൃഷ്ണൻ, എം ജയചന്ദ്രൻ, വി ശശി, അഗസ്റ്റിൻ ജോസ്, എസ് ജതീന്ദ്രൻ, സുഷമ, ജ്യോതി, എം സി സാബു, സുനിൽകുമാർ, പി വി വേണുഗോപാൽ, സുജാത, എ പി റെജി, പി എൻ സൺ യാറ്റ്, നന്ദന ജി ജി, കെ പി അരവിന്ദകുമാർ എന്നിവരെ നിർവ്വാഹക സമിതിയംഗങ്ങളായും കെ സുരേഷ് കുമാർ (വിദ്യാഭ്യാസം), ബൈജു പ്രസാദ് (ആരോഗ്യം), എം ജയചന്ദ്രൻ (പരിസരം), വി ശശി (വികസനം), എസ് ജതീന്ദ്രൻ (ബാലവേദി), നന്ദന (ജെന്റർ)
എന്നിവരെ വിഷയ സമിതി ചുമതലക്കാരായും തെരെഞ്ഞെടുത്തു. യൂണിറ്റ് പ്രസിഡന്റുമാരും സെക്രടറിമാരും എക്സ്–ഓഫീഷ്യോ അംഗങ്ങളാണ്. ജില്ലാ സെക്രട്ടറി ജയൻ ചമ്പക്കുളം വരണാധികാരിയായി.
റിപ്പോർട്ടിന്മേലുള്ള ചോദ്യങ്ങൾക്ക് സെക്രട്ടറിയും പൊതുവായ വിമർശനങ്ങൾക്ക് ജില്ലാക്കമ്മറ്റിയംഗം ടി മനുവും മറുപടി നൽകി.
പുതിയ മേഖലാ സെക്രട്ടറി ബി ജയകുമാർ പ്രമേയവും പ്രഭാസുതൻ നന്ദിയും പറഞ്ഞു.