കോവിഡ് വാക്സിനേഷൻ സർവ്വേ റിപ്പോർട്ട് കൈമാറി

0

കോവിഡ് വാക്സിനേഷൻ വിവരശേഖരണ സർവ്വേ റിപ്പോർട്ട് കൈമാറി.

എറണാകുളം: മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ തുരുത്തിക്കര സയൻസ് സെന്ററും വാർഡിലെ ആർ.ആർ.ടിയും ചേർന്നു നടത്തിയ കോവിഡ് വാക്സിനേഷൻ വിവരശേഖരണ സർവ്വേ റിപ്പോർട്ട് കൈമാറി. വാർഡിനുള്ളിൽ എത്രത്തോളം വാക്സിൻ ലഭ്യാമായിട്ടുണ്ട്, ഓരോ വിഭാഗത്തിലും എത്രമാത്രം ആൾക്കാർ ഇനിയും വാക്സിനായി കാത്തിരിക്കുന്നുണ്ട് തുടങ്ങിയ വിവരങ്ങളാണ് ഇതിനായി ശേഖരിച്ചത്.
ഗ്രാമ പഞ്ചായത്തംഗം ലിജോ ജോർജ്ജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സയൻസ് സെന്റർ ഡയറക്ടർ ഡേ.എൻ.ഷാജി റിപ്പോർട്ട് കൈമാറിക്കൊണ്ട് സംസാരിച്ചു. റിപ്പോർട്ട് അവതരണം തുരുത്തിക്കര യൂണിറ്റ് സെക്രട്ടറി പോൾ സി രാജ് നിർവ്വഹിച്ചു.
മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മറിയാമ്മ ബെന്നി, ആരോഗ്യ – വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലതിക അനിൽ, ഗ്രാമ പഞ്ചായത്തംഗം ജെറിൻ ടി ഏലിയാസ്, ജോയൽ കെ ജോയ്, സി.പി.ഐ.എം ആരക്കുന്നം ലോക്കൽ സെക്രട്ടറി എം ആർ മുരളിധരൻ, സയൻസ് സെന്റർ എക്സിക്യൂട്ടിവ് ഡയറക്ടർ പി എ തങ്കച്ചൻ, ക്ലസ്റ്റർ കോർഡിനേറ്റർമാരായ അഞ്ജു ജയേഷ്, ജോൺസൺ കെ വൈ, മീരജ ഗോവിന്ദൻ എന്നിവർ സംസാരിച്ചു.
സയൻസ് സെന്റർ അസി.ഡയറക്ടർ സുരേഷ് എ എ സ്വാഗതം പറഞ്ഞ യോഗത്തിന് സീന ഏലിയാസ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *