നൂറുദിന ശാസ്ത്ര പരീക്ഷണങ്ങൾ 50 ദിനം പിന്നിട്ടു

നൂറുദിന ശാസ്ത്ര പരീക്ഷണങ്ങൾ 50 ദിനം പിന്നിട്ടു

കാസർഗോഡ്: ജില്ലാ ബാലവേദി സംഘടിപ്പിക്കുന്ന നൂറുദിന ശാസ്ത്ര പരീക്ഷണങ്ങൾ അമ്പത് ദിവസം പിന്നിട്ടു. 24 മണിക്കൂർ തുടർച്ചയായി ശാസ്ത്ര പരീക്ഷണം ചെയത് ഗിന്നസ് ബുക്കിൽ ഇടം നേടിയ തൃക്കരിപ്പൂരിലെ ദിനേഷ്കുമാർ തെക്കുമ്പാടാണ് പരീക്ഷണങ്ങൾ അവതരിപ്പിക്കുന്നത്. ദിവസവും സന്ധ്യയ്ക്ക് 7 മണിക്കാണ് പരീക്ഷണ വീഡിയോകൾ പ്രചരിപ്പിക്കുന്നത്. കുരുന്നുകളിലേക്ക് ശാസ്ത്രാവബോധം പകർന്ന് ശാസ്ത്രീയവീക്ഷണമുള്ളവരാക്കുകയാണ് ലക്ഷ്യം. അമ്പതാം ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തിലെ വിവിധ ജില്ലകളിലെ കുട്ടികൾ ദിനേഷ്കുമാർ തെക്കുമ്പാടുമായി ഗൂഗിൾ മീറ്റിലൂടെ സംവദിച്ചു. ബാലവേദി സംസ്ഥാന കൺവീനർ പി രമേഷ്കുമാർ ഉദ്ഘാടനം ചെയ്തു. ബാലവേദി ജില്ലാ ചെയർമാൻ പ്രദീപ് കൊടക്കാട് അധ്യക്ഷനായി. എ സുരേന്ദ്രൻ, രൂപേഷ് ആർ മുച്ച്കുന്ന് (യുറീക്കടെലിവിഷൻ), വി വി മണികണ്ഠൻ മലപ്പുറം എന്നിവര്‍ സംസാരിച്ചു. ബാലവേദി ജില്ലാ കൺവീനർ കെ ടി സുകുമാരൻ സ്വാഗതവും വി വി ശാന്ത നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ