സംഗീതത്തെ ശാസ്ത്ര ബോധവും യുക്തിബോധവും പ്രചരിപ്പിക്കുന്നതിനായി ശക്തമായി ഉപയോഗിച്ച യാളാണ് വി കെ.ശശിധരൻ (വി.കെ.എസ് ) എന്ന് ധനമന്തി കെ.എൻ ബാലഗോപാൽ അഭിപ്രായപ്പെട്ടു. വി.കെ.എസ് ശാസ്ത്രസാംസ്കാരികോൽസവത്തിന്റെ സംഘാടകസമിതി രൂപീകരണയോഗം കൊല്ലം കടപ്പാക്ക ട സ്പോർട്സ് ക്ലബ്ബിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ശാസ്ത്രത്തിലെ പുതിയ അറിവു കൾ കുട്ടികളിലേക്കെത്തിക്കുകയും അന്ധവിശ്വാസങ്ങൾക്കെതിരെ പ്രതിരോധം തീർക്കാൻ അവരെ തയ്യാറാ ക്കുകയാണ് വി.കെ.എസ് പ്രധാനമായും ചെയ്തത്.ശാസ്ത്രബോധപ്രചാരണപ്രവർത്തനങ്ങൾ കൂടുതൽ കരുത്തോ ടെ മുന്നോട്ട് കൊണ്ട് പോകേണ്ട കാലമാണിതെന്നും അദ്ദേഹം പറഞ്ഞു.

ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാനപ്രസിഡൻ്റ് ബി.രമേശ് ആദ്ധ്യക്ഷം വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ സ്വാഗതം പറഞ്ഞു.കെ.കെ.കൃഷ്ണകുമാർ വി.കെ.എസ് അനുസ്മ രണവും കൊട്ടിയം രാജേന്ദ്രൻ പ്രോഗ്രാം വിശദീകരണവും നടത്തി.പരിഷത്ത് കലാസംസ്ക്കാരം കൺവീനർ വിനോദ് കുമാർ,കെ.രാജഗോപാൽ,ലൈബ്രറികൗൺസിൽ ജില്ലാ പ്രസിഡന്റ് കെ.ബി.മുരളികൃഷ്ണൻ,മുൻ മേയർ അഡ്വ വി.രാജേന്ദ്രബാബു,പുരോഗമനകലാസാഹിത്യസംഘം സംസ്ഥാനസെക്രട്ടറി ഡി.സുരേഷ് കുമാർ, ലൈബ്രറികൗൺസിൽ സംസ്ഥാനകൗൺസിൽ അംഗം എസ്.നാസർ,സ്വരലയ സുന്ദരേശൻ,കാഥികൻ വി.ഹർഷകുമാർ,സുധർമ്മ ടീച്ചർ,എം.സുഗതൻ,പരിഷത്ത് സംസ്ഥാനവൈസ് പ്രസിഡന്റ് ടി .ലിസി,സംസ്ഥാ ന സെക്രട്ടറി എൽ.ഷൈലജ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.പരിഷത്ത് സംസ്ഥാന നിർവാ ഹക സമിതിയംഗം ജി രാജശേഖരൻ ക്രോഡീകരണം നടത്തി.ജില്ലാപ്രസിഡന്റ് ജി.സുനിൽകുമാർ സംഘാട കസമിതി പാനൽ നിർദ്ദേശം അവതരിപ്പിച്ചു.മൈനാഗപ്പള്ളി രാധാകൃഷ്ണൻ വി കെ.എസ് സംഗീതം നൽകിയ ഗാനങ്ങൾ ആലപിച്ചു.ജില്ലാ സെക്രട്ടറി കെ.പ്രസാദ് നന്ദിയും രേഖപ്പെടുത്തി.വി.രാജേന്ദ്രബാബു ചെയർമാനും കൊട്ടിയം രാജേന്ദ്രൻ ജനറൽ കൺവീനറുമായ 201 അംഗ സംഘാടക സമിതിയെയും വിവിധ സബ് കമ്മിറ്റി കളെയും തെരഞ്ഞെടുത്തു.അനുബന്ധ പരിപാടി:- ചെയർമാൻ കെ.ബി.മുരളീകൃഷ്ണൻ,കൺവീനർ ജി.രാജശേഖ രൻ. പ്രോഗ്രാം കമ്മിറ്റി:- ഡി.സുരേഷ് കുമാർ (ചെയർമാൻ )ജി.സുനിൽകുമാർ( കൺവീനർ.), ഫിനാൻസ് കമ്മിറ്റി ചെയർമാൻ കെ. രാജഗോപാൽ ,കൺവീനർ ഡോ.ജോർജ്ഡിക്രൂസ്. ഭക്ഷണം:- ചെയർമാൻ

അഡ്വ.കെ.പി.സജി നാഥ് ,കൺവീനർ കെ.വി.വിജയൻ. പരസ്യം :-ചെയർമാൻ ജി.ബൈജു.,കൺവീനർ. സി.ആർ.ലാൽ. അക്കോമഡേക്ഷൻ :-ചെയർമാൻ. ഇക്ബാൽ. കൺവീനർ സനിൽ വെള്ളിമൺ.

സുവനീർ കമ്മിറ്റി :-ചെയർമാൻ അജയ് ലാൽ പി.വി. കൺവീനർ കെ.ആർ.മനോജ്.

വളണ്ടിയർ കമ്മിറ്റി :-ചെയർമാൻ സുരേഷ് ബാബു ,കൺവീനർ ചിറ്റടി രവി.ശാസ്ത്ര വണ്ടി:-ചെയർമാൻ ഓയൂർ ഗോപാലകൃഷ്ണൻ, കൺവീനർ നജീം കെ.സുൽത്താൻ.

സദസ്സ് ഒരു ദൃശ്യം

Leave a Reply

Your email address will not be published. Required fields are marked *