കോലഞ്ചേരി മേഖല പ്രവർത്തകയോഗം

0

എറണാകുളം :കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോലഞ്ചേരി മേഖല പ്രവർത്തകയോഗം ജൂൺ 25 ഞായർ രാവിലെ 10 മണിക്ക് വെണ്ണിക്കുളം സ്കൂളിൽ ചേർന്നു.മേഖലാ പ്രസിഡണ്ട് കെ.ജെ. ജോർജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാകമ്മിറ്റി അംഗം പ്രൊഫ .പി.ആര്‍. രാഘവൻ സംസ്ഥാന വാർഷികത്തെ കുറിച്ച് റിപ്പോർട്ട് ചെയ്തു. ജില്ലാകമ്മിറ്റി അംഗം ജലജ ടീച്ചർ പരിഷത്തിന്റെ ഭാവി പ്രവർത്തന പരിപാടികൾ റിപ്പോർട്ട് ചെയ്തു. തുടർന്ന് മേഖല സെക്രട്ടറി ഇതുവരെ മേഖലയിൽ നടന്ന പ്രവർത്തനങ്ങളും  ഇനി ഒരോ യൂണിറ്റിലും നടക്കേണ്ട അംഗത്വ പ്രവർത്തനങ്ങളും പുതിയ അംഗങ്ങളെ ചേർക്കേണ്ടതിന്റെ എണ്ണവും, യൂണിറ്റ് കൺവെൻഷന്റെ തീയ്യതികളും ഒരോ യൂണിറ്റിലും ചുമതലയുള്ള  മേഖലാ കമ്മിറ്റി അംഗങ്ങളുടെ പേരും, ഓരോ യൂണിറ്റും ചേർക്കേണ്ട മാസികകളുടെ വിവരങ്ങളും സുവനീറിന്റെ എണ്ണവും അവതരിപ്പിച്ചു. തുടർന്ന് പഞ്ചായത്ത്തല ഗ്രൂപ്പ് തിരിഞ്ഞ് ഭാവിപ്രവർത്തനങ്ങൾചർച്ച ചെയ്തു  .ഓരോ ഗ്രൂപ്പിൽ നിന്നും ഉയർന്നുവന്ന നിർദ്ദേശങ്ങളും അഭിപ്രായങ്ങളും യോഗത്തിൽ അവതരിപ്പിച്ചു.  തുടർന്ന് ജില്ലാ കമ്മിറ്റി അംഗം വി.എ.വിജയകുമാർ മാലിന്യ സംസ്ക്കരണത്തിന്റെ പ്രാധാന്യവും അതിന്റെ രസതന്ത്രവും വളരെ ലളിതമായി PowerPoint Presetation – ലൂടെ വിശദീകരിച്ചു. ഇതിനോട് ചേർന്ന് വരുന്ന കോടതി വിധിയെ കുറിച്ചും തദ്ദേശസ്ഥാപനങ്ങളിൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങളെ കുറിച്ച് പ്രൊഫ.പി.ആര്‍. രാഘവൻ വിശദീകരിച്ചു. 4 30ന് മേഖല പ്രവർത്തകയോഗം അവസാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *