ശാസ്ത്രവിനിമയം പുതിയ കാലത്ത് – ലൂക്ക ശില്പശാല തുടരുന്നു

0

സത്യാനന്തര കാലത്തെ ശാസ്ത്രവിനിമയം , ആശയാവതരണങ്ങൾ –
ഏറ്റെടുക്കേണ്ട മുൻഗണനാ വിഷയങ്ങൾ ഏതെല്ലാമാണ്? ആരോടെല്ലാമാണ് ശാസ്ത്രം വിനിമയം ചെയ്യേണ്ടത്? എങ്ങനെ വിനിമയം ചെയ്യണം ?
തുടങ്ങിയവ ചർച്ചാ വിഷയമാക്കുന്ന ശില്പശാല ആഗസ്റ്റ് 15 ന് സമാപിക്കും

ശാസ്ത്രവിനിമയം പുതിയ കാലത്ത് - ലൂക്ക ശില്പശാല പൊതു സെഷനിൽ ഡോ.ടി.വി. വെങ്കിടേശ്വരൻ , ഡോ.എ. വിജയകുമാർ എന്നിവർ വിഷയാവതരണം നടത്തുന്നു.

14 ആഗസ്റ്റ് 2023/  തിരുവനന്തപുരം

ശാസ്ത്രവിനിമയരംഗത്തെ പുതിയ സാധ്യതകൾ ചർച്ച ചെയ്യുകയും കർമ്മപരിപാടി രൂപപ്പെടുത്തുകയും ലക്ഷ്യമിട്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓൺലൈൻ പ്രസിദ്ധീകരണം ലൂക്ക സംഘടിപ്പിക്കുന്ന മൂന്നു ദിവസത്തെ
ശാസ്ത്രവിനിമയ ശില്പശാല തിരുവനന്തപുരം ലെനിൻ ബാലവാടി ഹാളിൽ തുടരുന്നു.

രണ്ടാം ദിവസത്തെ ആദ്യ സെഷനിൽ ശാസ്ത്രവിനിമയം – അവതരണത്തിലെ നവീന സാധ്യതകൾ എന്ന വിഷയം
ഡോ.അച്യുത് ശങ്കർ എസ്. അവതരിപ്പിച്ചു. പി. സുനിൽ ദേവ് മോഡറേറ്ററായി.
വിജയകുമാർ ബ്ലാത്തൂർ, ജോസഫ് ആന്റണി, പ്രവീൺ ചന്ദ്രൻ, കെ. മോഹൻ കുമാർ എന്നിവർ പ്രതികരിച്ചു.

ശാസ്ത്രവിനിമയം പുതിയ മാധ്യമങ്ങൾ സാങ്കേതിക സാധ്യതകൾ എന്ന വിഷയം ഡോ.ജിജോ പി.യു അവതരിപ്പിച്ചു. എൻ സാനു മോഡറേറ്ററായി. ഡോ. സുനിൽ ടി.ടി. ഡോ.വി. ശശിദേവൻ, ഡോ. ദീപക് പി, പ്രവീൺ പതിയിൽ എന്നിവർ സംസാരിച്ചു.

ഉച്ചക്കു ശേഷമുള്ള സെഷനിൽ
ജനങ്ങൾക്കു വേണ്ടിയുള്ള ശാസ്ത്ര വിനിമയം സെഷനിൽ വളർച്ചാ വൈകല്യങ്ങൾ – ദ്വിതീയ, സാങ്കേതികവിദ്യ സമൂഹം – രാജേഷ് കെ.പി., ഇൻഫോഡെമിക്കും ആരോഗ്വമേഖലയും – ഡോ.യു. നന്ദകുമാർ , ജിനോമിക്സ് – ഡോ. നന്ദു ടി.ജി, മനശ്ശാസ്ത്രം – ഡോ. ചിഞ്ചു സി, ജീവപരിണാമം –  ഡോ.പി.കെ.സുമോദൻ , റോബോടിക്സ് – അഖിൽ
ജ്യോതിശാസ്ത്രം – ശരത് പ്രഭാവ്, ശാസ്ത്രവിദ്യാഭ്യാസം – ഡോ. വിനീഷ് ടി.വി, ലൈംഗിക വിദ്യാഭ്യാസം – ഡോ.എഡ്വിൻ, ഇമ എന്നീ അവതരണങ്ങൾ നടന്നു.

തുടർന്നുള്ള ആശയാവതരണങ്ങൾക്ക്
കെ.വി.എസ് കർത്ത മോഡറേറ്ററായി.ശാസ്ത്ര മ്യൂസിയങ്ങൾ – ജസ്റ്റിൻ ജോസഫ് , സയൻസ് ആക്റ്റിവിറ്റി സെന്റർ – കൃഷ്ണ, SERAH അനുഭവങ്ങൾ-കാവ്യ, സിറ്റിസൺ സയൻസ് പ്രൊജക്ടുകൾ, STREAM പ്രൊജക്ട് – ശ്രുതി കെ.എസ്, എന്നീ അവതരണങ്ങൾ നടന്നു.

വൈകുന്നേരം തിരുവനന്തപുരം സയൻസ് ഇൻ ആക്ഷന്റെ സഹകരണത്തോടെ നടന്ന പൊതുസെഷനിൽ Challenges in communicating science in the post-truth era എന്ന വിഷയം ഡോ.ടി.വി. വെങ്കിടേശ്വരൻ അവതരിപ്പിച്ചു. പ്രൊഫ.സി.പി.അരവിന്ദാക്ഷൻ അധ്യക്ഷനായി. ഡോ. എ.വിജയകുമാർ ,  ടി.പി.സുധാകരൻ , ടി.കെ. മീരാഭായ് , രാംനാഥ് , അനുഷ, ദ്വിതിയ എന്നിവർ സംസാരിച്ചു.

കേരള സർക്കാരിന്റെ ആഭിമുഖ്യത്തിൽ വിവിധ സന്നദ്ധസംഘടനകൾ ചേർന്ന് സംഘടിപ്പിക്കുന്ന ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായാണ് ലൂക്ക പരിപാടി സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You may have missed