23 ജൂലൈ 2023

മലപ്പുറം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സയൻസ് ഇൻ ആക്ഷൻ ജില്ലാ യോഗവും ജ്യോതിശാസ്ത്ര കൂട്ടായ്മയായ മലപ്പുറം അമച്വർ അസ്ട്രോണമേഴ്സ് സൊസൈറ്റി (മാർസ് – MAARS) ജനറൽ ബോഡി യോഗവും മലപ്പുറം പരിഷദ് ഭവനിൽ നടന്നു.

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫിസിക്സ് വിഭാഗം മേധാവി ഡോ.സി. ഡി രവികുമാർ “താരാപഥങ്ങളിലൂടെ” എന്ന വിഷയം അവതരിപ്പിച്ച് ഉദ്ഘാടനം ചെയ്തു.

പരിഷത്ത് ജില്ലാ സെക്രട്ടറി വി.വി മണികണ്ഠൻ അദ്ധ്യക്ഷനായി. പരിഷത്ത് ജില്ലാ കമ്മിറ്റിയംഗം രാജലക്ഷ്മി വി., വളാഞ്ചേരി എം.ഇ.എസ് കോളേജ് ഫിസിക്സ് വിഭാഗം മേധാവി മജീഷ് എം, മാഴ്സ് കൺവീനർ സുധീർ പി എന്നിവർ സംസാരിച്ചു.

മാഴ്സ് ഭാരവാഹികളായി
മജീഷ് എം (ചെയർമാൻ),
സുധീർ ആലങ്കോട് (കൺവീനർ), വിശ്വനാഥൻ പി (ജോ. കൺവീനർ), വി.രാജലക്ഷ്മി (വൈസ്. ചെയർമാൻ), ശരത് പി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *