ഡോ. സഫറുള്ള ചൗധരി അനുസ്മരണപരിപാടികള്‍ക്ക് മലപ്പുറത്ത് തുടക്കം

0

ജനകീയാരോഗ്യ പ്രസ്ഥാനത്തിന്റെ അര നൂറ്റാണ്ട് എന്ന വിഷയം അവതരിപ്പിച്ച് ഡോ.ബി.ഇക് ബാൽ പരിപാടി ഉദ്ഘാടനം ചെയ്തു.

മലപ്പുറത്ത് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച ഡോ. സഫറുള്ള ചൗധരി അനുസ്മരണ പരിപാടിയിൽ ഡോ. ബി.ഇക്ബാൽ ജനകീയാരോഗ്യ പ്രസ്ഥാനത്തിന്റെ അര നൂറ്റാണ്ട് എന്ന വിഷയം അവതരിപ്പിക്കുന്നു.

08 ജൂലൈ 2023
ജനകീയ ആരോഗ്യ പ്രവർത്തകനായിരുന്ന ഡോ. സഫറുള്ള ചൗധരി അനുസ്മരണ പരിപാടിക്ക് മലപ്പുറത്ത് തുടക്കം കുറിച്ചു. അനുസ്മരണ പരിപാടിയില്‍ ജനകീയാരോഗ്യ പ്രസ്ഥാനത്തിന്റെ അര നൂറ്റാണ്ട് എന്ന വിഷയം ഡോ.ബി.ഇക് ബാൽ അവതരിപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ ക്യാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനവും ഡോ.ബി.ഇക്ബാൽ നിർവഹിച്ചു. നവ ആരോഗ്യ കേരള നിർമ്മാണത്തിൽ പരിഷത്തിൻ്റെ പങ്ക് എന്ന വിഷയത്തിൽ സംസ്ഥാന ആരോഗ്യ വിഷയ സമിതി ചെയർമാൻ ഡോ.ടി.എസ്.അനീഷ്‌ സംസാരിച്ചു. സംസ്ഥാന ആരോഗ്യ കൺവീനർ സി.പി.സുരേഷ് ബാബു അധ്യക്ഷനായി. ഡോ.അശോക് വൽസല (ഐ.എം.എ), കെ.ബാലകൃഷ്ണൻ (ലൈബ്രറി കൗൺസിൽ), വി.വിജിത്ത് (എൻ.ജി.ഒ യൂണിയൻ), ഡോ. ഷിബുലാൽ ( കെ.ജി.ഒ. എ) എന്നിവർ സംസാരിച്ചു. ജില്ലാ കൺവീനർ വി.വി.ദിനേശ് സ്വാഗതവും ജില്ലാ കമ്മിറ്റിയംഗം കെ.അരുൺകുമാർ നന്ദിയും പറഞ്ഞു.
ആരോഗ്യനയത്തെ ജനപക്ഷത്ത് നിന്ന് തന്നെ വിലയിരുത്തണമെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ ഡോ.ബി ഇക് ബാൽ പറഞ്ഞു. ആരോഗ്യം ലഭ്യവും, പ്രാപ്യവും, പ്രാപ്ത്യവുമാവണമെന്ന് അദ്ദേഹം പറഞ്ഞു. ജനകീയാരോഗ്യ പ്രസ്ഥാനത്തിന്റെ അരനൂറ്റാണ്ടുകാലത്തെക്കുറിച്ച് സംസാരിച്ച അദ്ദേഹം സാർവ്വദേശീയ ഐക്യദാർഢ്യത്തിന്റേയും സുശക്തമായ ശാസ്ത്രത്തിന്റേയും ആവശ്യകതയെക്കുറിച്ചും യൂനിവേർസൽ ഹെൽത്ത് കെയർ, സുസ്ഥിര വികസന ലക്ഷ്യങ്ങൾ തുടങ്ങിയവയെക്കുറിച്ചും വിവരിക്കുകയും മെഡിക്കൊ ഫ്രന്റസ് സർക്കിളിനെ പരിചയപ്പെടുത്തുകയും ചെയ്തു.
മലപ്പുറം ജില്ലയിലെ ജനകീയാരോഗ്യ പ്രവർത്തനത്തിന് പതിറ്റാണ്ടുകളായി നേതൃത്വം നൽകി വരുന്ന ഡോ.എ മുഹമ്മദ്,  സംസ്ഥാന അദ്ധ്യാപക അവാർഡ് നേടിയ പരിഷത്ത് ജില്ലാ സെക്രട്ടറി വി വി മണികണ്ഠൻ എന്നിവരെ യോഗത്തിൽ ആദരിച്ചു .

Leave a Reply

Your email address will not be published. Required fields are marked *