മലപ്പുറത്ത് ആറ് വൻമേഖലാ പ്രവര്‍ത്തകയോഗങ്ങള്‍
തൊഴുവാനൂർ, മലപ്പുറം, പുറത്തൂർ, കാലിക്കറ്റ് യൂനിവേഴ്സിറ്റി, അരീക്കോട്, മമ്പാട്, എന്നീ ആറു കേന്ദ്രങ്ങളിലായാണ് മലപ്പുറം ജില്ലയിൽ വൻമേഖലാ പ്രവര്‍ത്തകയോഗങ്ങള്‍ നടത്തിയത്.
ജൂണ്‍ 18 / ജൂലൈ 2
ജൂണ്‍ 18 ന് കുറ്റിപ്പുറം മേഖലയിലും ജൂലൈ 2 ന് മറ്റു അഞ്ചു കേന്ദ്രങ്ങളിലുമായി മലപ്പുറം ജില്ലയിലെ മേഖലാ പ്രവര്‍ത്തകയോഗങ്ങള്‍ പൂര്‍ത്തിയായി. സംസ്ഥാന വാര്‍ഷികസമ്മേളനം–സംയുക്ത നിര്‍വാഹക സമിതിയോഗം റിപ്പോര്‍ട്ടിങ്, ഭാവിപരിപാടികള്‍ അവതരണം, ചിട്ടപ്പെടുത്തല്‍ എന്നിവയായിരുന്നു പ്രധാന അജണ്ടകള്‍.
കുറ്റിപ്പുറം
കുറ്റിപ്പുറം മേഖല പ്രവർത്തകയോഗം 2023 ജൂണ്‍ 18 ന് തൊഴുവാനൂർ എ.എം.എല്‍.പി സ്ക്കൂളിൽ നടന്നു. പ്രവർത്തകയോഗത്തിൽ ജില്ലാസെക്രട്ടറി വി.വി. മണികണ്ഠൻ നിർവാഹകസമിതി തീരുമാനങ്ങളും ജില്ലാ ഭാവിയും അവതരിപ്പിച്ചു. ജില്ല – സംസ്ഥാന സമ്മേളന റിപ്പോർട്ടിങ്ങുകൾ വി.രാജലക്ഷ്മി, പി.രമേഷ് കുമാര്‍ എന്നിവര്‍ നിർവഹിച്ചു. മേഖലാ സെക്രട്ടറി സുബ്രഹ്മണ്യൻ മേഖലാ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ച ജില്ലാസെക്രട്ടറി വി.വി. മണികണ്ഠൻ മാസ്റ്റര്‍ക്ക് മേഖലയുടെ അഭിനന്ദനം അറിയിച്ചു കൊണ്ട് മുൻ എ.ഇ.ഒ സുരേന്ദൻ മാസ്റ്റർ ഉപഹാരം സമർപ്പിച്ചു. യോഗത്തിൽ മേഖലാ പ്രസിഡണ്ട് പി.വിജയകൃഷ്ണൻ അധ്യക്ഷനായിരുന്നു. പി.പ്രേംരാജ് സ്വാഗതവും അരുൺ വി.പി. നന്ദിയും പറഞ്ഞു. ബഷീറിന്റെ സ്വാഗതഗാനത്തോടെയാണ് യോഗം ആരംഭിച്ചത്. 27 പേർ പങ്കെടുത്തു. ഭാവി പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ചക്കും ആസൂത്രണത്തിനും ശേഷം 4 മണിക്ക് യോഗം അവസാനിച്ചു.
ജൂലൈ 2 ന് അഞ്ചു കേന്ദ്രങ്ങളിലായി മറ്റു മേഖലകള്‍ക്കായി വന്‍മേഖലായോഗങ്ങള്‍ നടത്തി.
പൊന്നാനി, തിരൂർ
പൊന്നാനി, തിരൂർ മേഖലകള്‍ക്കായുള്ള വന്‍മേഖലായോഗം തിരൂര്‍ മേഖലയിലെ പുറത്തൂരിൽ നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.വി.കെ. ബ്രിജേഷ് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാകമ്മിറ്റിയംഗം അഡ്വ. കെ.വിജയൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന അദ്ധ്യാപക പുരസ്‌കാര ജേതാവ് വി.വി.മണികണ്ഠൻ മാസ്റ്റർക്കുള്ള ആദരസമർപ്പണം ഡോ.വി. കെ.ബ്രിജേഷ് നിർവ്വഹിച്ചു. പുറത്തൂർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.ഉമ്മർ, പി.സുധീർ, ടി.സി. ഭരതൻ, രതീഷ്, ഷീബ ടീച്ചർ, ഷീന എന്നിവർ സംസാരിച്ചു.
തിരൂരങ്ങാടി – കൊണ്ടോട്ടി
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ചേർന്ന തിരൂരങ്ങാടി – കൊണ്ടോട്ടി സംയുക്ത യോഗത്തിൽ കൊണ്ടോട്ടി മേഖലയിലെ മുതിര്‍ന്ന പ്രവര്‍ത്തകന്‍ എ.ചിത്രാംഗദൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം സുധീഷ് കുമാർ കെ.എസ് വിഷയാവതരണം നടത്തി. മാസിക മാനേജിങ് എഡിറ്റര്‍ ഇ. വിലാസിനി സംസ്ഥാന സമ്മേളനം റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്രനിര്‍വാഹകസമിതിയംഗം സുനിൽ സി.എൻ. ഭാവിപ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു. കെ.ടി.ബാബുരാജ്, , സന്ദീപ് കെ.ആർ, കെ.കെ.ശശിധരൻ, എ.കെ. ശശിധരൻ, സരസമ്മ വി.എന്‍, നരസിംഹന് എന്നിവർ സംസാരിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിവേഴ്സിറ്റി സെക്രട്ടറി സുബിന എസ്. സ്വാഗതവും തിരൂരങ്ങാടി മേഖലാ പ്രസിഡന്റ് ജയ ടി.ടി. നന്ദിയും പറഞ്ഞു.
നിലമ്പൂര്‍ – വണ്ടൂര്‍
നിലമ്പൂര്‍ മേഖലയിലെ മമ്പാട് പൊങ്ങല്ലൂർ എ.കെ.എം.എൽ.പി സ്കൂളിൽ ചേർന്ന വൻമേഖലാ യോഗം
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജ പി അധ്യക്ഷയായി. കുഞ്ഞപ്പൻ മാഷ് അനുസ്മരണം ശശിധരൻ മമ്പാട് നടത്തി. മുണ്ടേരി മാർച്ചിനെക്കുറിച്ച് കെ.അരുൺകുമാർ അവതരിപ്പിച്ചു. കെ.കെ.ജനാർദ്ദനനൻ വജ്രജൂബിലി സമ്മേളന റിപ്പോര്‍ട്ടും പി സജിൻ ഭാവിപ്രവര്‍ത്തനങ്ങളും ജില്ലാ ട്രഷറര്‍ ശരത് പി ക്രോഡീകരണവും നടത്തി. പി.വാസുദേവൻ, കെ.വി. കൃഷ്ണകുമാർഉമ്മർ കെ, മധുസൂദനന് കെ എന്നിവര്‍ സംസാരിച്ചു. ഉമ്മര്‍ കെ.എസ് സ്വാഗതവും വൈഷ്ണവി മമ്പാട് നന്ദിയും പറഞ്ഞു. ലിനീഷ് കെ പരിഷദ് ഗാനം അവതരിപ്പിച്ചു.
അരീക്കോട്
അരീക്കോട് മേഖലാ പ്രവർത്തകയോഗം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ അരീക്കോട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ–ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നൗഷിർ കല്ലട ഉദ്ഘാടനം ചെയ്തു. കെ. മോഹൻദാസ് അധ്യക്ഷനായി. മാലിന്യ സംസ്കരണവും കോടതി വിധിയും എന്ന വിഷയം ജനകീയാസൂത്രണം മലപ്പുറം ജില്ലാ ഫെസിലിറ്റേറ്റർ എ. ശ്രീധരൻ അവതരിപ്പിച്ചു. തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി
പഞ്ചായത്തുകളിൽ മാലിന്യ സംസ്കരണ ബോധവൽക്കരണ ക്ലാസുകൾ, മാലിന്യ സംസ്കരണത്തിനായുള്ള ബയോ ബിൻ, ബയോഗ്യാസ് പ്ലാന്റ് തുടങ്ങിയവയുടെ പ്രചരണ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചു. ജില്ലാ പ്രസിഡണ്ട് ടി.അജിത്ത് കുമാർ , സി.പി. സുരേഷ് ബാബു എന്നിവർ സംസാരിച്ചു. സി.പി സുഭാഷ് ഭാവിപ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു. സി. സുബ്രഹ്മണ്യൻ സ്വാഗതവും പാടുകണ്ണി സുബ്രഹ്മണ്യൻ നന്ദിയം പറഞ്ഞു.
മഞ്ചേരി , മലപ്പുറം , പെരിന്തൽമണ്ണ
മലപ്പുറം എക്സൈസ് ഭവനിൽ ചേർന്ന മഞ്ചേരി, മലപ്പുറം, പെരിന്തൽമണ്ണ മേഖലകളുടെ സംയുക്ത യോഗത്തിൽ വിനോദ് വി , സജി ജേക്കബ് എന്നിവർ അവതരണങ്ങൾ നടത്തി. മലപ്പുറം മേഖലാ സെക്രട്ടറി രവീന്ദ്രനാഥ് സി സ്വാഗതവും ശശികുമാർ കെ നന്ദിയും പറഞ്ഞു.