കോലഴി മേഖലയിൽ ഗൃഹസന്ദർശന പരിപാടി പുത്തൻ ഉണർവേകുന്നു

0

കർഷകനായ കെ.കെ. വിജയനിൽ നിന്ന് പേരാമംഗലം യൂണിറ്റിലേക്കുള്ള അംഗത്വ അപേക്ഷ ജില്ലാകമ്മിറ്റി അംഗം സൈമി ടീച്ചർ സ്വീകരിക്കുന്നു.

07/07/23
തൃശൂർ:   കോലഴി, മുളങ്കുന്നത്തുകാവ്, അവണൂർ, കൈപ്പറമ്പ് , തോളൂർ എന്നീ അഞ്ചു പഞ്ചായത്തുകളിലായി 8 യൂണിറ്റുകൾ ഉൾക്കൊള്ളുന്ന കോലഴി മേഖലയിൽ ഗൃഹസന്ദർശനം ആവേശകരമായി പുരോഗമിക്കുന്നു.
സംഘടന പിന്നിട്ട അറുപതാണ്ടിലെ പ്രധാന നാഴികക്കല്ലുകൾ ഹ്രസ്വമായി വിവരിച്ചും ,സൗഹൃദം പുതുക്കിയും , പുതിയ അംഗങ്ങളെ കണ്ടെത്തിയും , മാസികക്ക് വരിക്കാരെ ചേർത്തും വീടുവീടാന്തരം കയറിയിറങ്ങിയുമുള്ള ഈ പരിപാടി വേറിട്ട അനുഭവമാണെന്ന് പ്രവർത്തകർ പങ്കുവെച്ചു. ചില വീട്ടുകാർ സ്നേഹപൂർവം നൽകിയ ചായയും ജ്യൂസും പലഹാരങ്ങളും കഴിച്ച് അവരോടൊപ്പം സംസാരിച്ചിരുന്നത് ഗൃഹസന്ദർശനത്തിലെ സൗഹൃദാന്തരീക്ഷം അവിസ്മരണീയമാക്കി. തുള്ളിക്കൊരു കുടം കണക്കെ മിഥുനം പെയ്തിറങ്ങിയ തണുത്തുറഞ്ഞ സായാഹ്നത്തിലെ ഗൃഹസന്ദർശനം ഊഷ്മളമായ അനുഭവമായിരുന്നു!
ഇതിനകം 80% പേരുടെ അംഗത്വം പുതുക്കാനും അമ്പതിലധികം പുതിയ മെമ്പർ മാരെ കണ്ടെത്താനും കഴിഞ്ഞു.
ഭാരവാഹികളായ മണി ഐ.കെ , എം.എൻ.ലീലാമ്മ, ദിവാകരൻ എ, വി.കെ മുകന്ദൻ, ജില്ലാ കമ്മിറ്റി അംഗമായ സൈമി ടീച്ചർ , സത്യനാരായണൻ ടി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *