മലപ്പുറത്ത് ആറ് വൻമേഖലാ പ്രവര്‍ത്തകയോഗങ്ങള്‍

0

തൊഴുവാനൂർ, മലപ്പുറം, പുറത്തൂർ, കാലിക്കറ്റ് യൂനിവേഴ്സിറ്റി, അരീക്കോട്, മമ്പാട്, എന്നീ ആറു കേന്ദ്രങ്ങളിലായാണ് മലപ്പുറം ജില്ലയിൽ വൻമേഖലാ പ്രവര്‍ത്തകയോഗങ്ങള്‍ നടത്തിയത്.

ജൂണ്‍ 18 / ജൂലൈ 2

ജൂണ്‍ 18 ന് കുറ്റിപ്പുറം മേഖലയിലും ജൂലൈ ന് മറ്റു അഞ്ചു കേന്ദ്രങ്ങളിലുമായി മലപ്പുറം ജില്ലയിലെ മേഖലാ പ്രവര്‍ത്തകയോഗങ്ങള്‍ പൂര്‍ത്തിയായിസംസ്ഥാന വാര്‍ഷികസമ്മേളനംസംയുക്ത നിര്‍വാഹക സമിതിയോഗം റിപ്പോര്‍ട്ടിങ്ഭാവിപരിപാടികള്‍ അവതരണംചിട്ടപ്പെടുത്തല്‍ എന്നിവയായിരുന്നു പ്രധാന അജണ്ടകള്‍.

കുറ്റിപ്പുറം

കുറ്റിപ്പുറം മേഖല പ്രവർത്തകയോഗം 2023 ജൂണ്‍ 18 ന് തൊഴുവാനൂർ .എം.എല്‍.പി സ്ക്കൂളിൽ നടന്നുപ്രവർത്തകയോഗത്തിൽ ജില്ലസെക്രട്ടറി വി.വിമണികണ്ഠൻ നിർവാഹകസമിതി തീരുമാനങ്ങളും ജില്ല ഭാവിയും അവതരിപ്പിച്ചുജില്ല – സംസ്ഥാന സമ്മേളന റിപ്പോർട്ടിങ്ങുകൾ വി.രാജലക്ഷ്മിപി.രമേഷ് കുമാര്‍ എന്നിവര്‍ നിർവഹിച്ചുമേഖലാ സെക്രട്ടറി സുബ്രഹ്മണ്യൻ മേഖലാ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്തുസംസ്ഥാന അധ്യാപക അവാർഡ്‌ ലഭിച്ച ജില്ലസെക്രട്ടറി വി.വിമണികണ്ഠൻ മാസ്റ്റര്‍ക്ക് മേഖലയുടെ അഭിനന്ദനം അറിയിച്ചു കൊണ്ട് മുൻ .. സുരേന്ദൻ മാസ്റ്റർ ഉപഹാരം സമർപ്പിച്ചുയോഗത്തിൽ മേഖല പ്രസിഡണ്ട് പി.വിജയകൃഷ്ണൻ അധ്യക്ഷനായിരുന്നുപി.പ്രേരാജ് സ്വാഗതവും അരുൺ വി.പിനന്ദിയും പറഞ്ഞുബഷീറിന്റെ സ്വാഗതഗാനത്തോടെയാണ് യോഗം ആരംഭിച്ചത്27 പേർ പങ്കെടുത്തുഭാവി പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ചക്കും ആസൂത്രണത്തിനും ശേഷം മണിക്ക് യോഗം അവസാനിച്ചു.

ജൂലൈ ന് അഞ്ചു കേന്ദ്രങ്ങളിലായി മറ്റു മേഖലകള്‍ക്കായി വന്‍മേഖലായോഗങ്ങള്‍ നടത്തി.

പൊന്നാനിതിരൂർ

പൊന്നാനിതിരൂർ മേഖലകള്‍ക്കായുള്ള വന്‍മേഖലായോഗം തിരൂര്‍ മേഖലയിലെ പുറത്തൂരിൽ നടന്നുസംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.വി.കെബ്രിജേഷ് ഉദ്ഘാടനം നിർവഹിച്ചുജില്ലാകമ്മിറ്റിയംഗം അഡ്വകെ.വിജയൻ അധ്യക്ഷത വഹിച്ചുസംസ്ഥാന അദ്ധ്യാപക പുരസ്‌കാര ജേതാവ് വി.വി.മണികണ്ഠൻ മാസ്റ്റർക്കുള്ള ആദരസമർപ്പണം ഡോ.വികെ.ബ്രിജേഷ് നിർവ്വഹിച്ചുപുറത്തൂർ ഗ്രാമപഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.ഉമ്മർപി.സുധീർടി.സിഭരതൻരതീഷ്ഷീബ ടീച്ചർഷീന എന്നിവർ സംസാരിച്ചു.

തിരൂരങ്ങാടി – കൊണ്ടോട്ടി

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ചേർന്ന തിരൂരങ്ങാടി – കൊണ്ടോട്ടി സംയുക്ത യോഗത്തിൽ കൊണ്ടോട്ടി മേഖലയിലെ മുതിര്‍ന്ന പ്രവര്‍ത്തകന്‍ എ.ചിത്രാംഗദൻ അധ്യക്ഷനായിജില്ലാ കമ്മിറ്റിയംഗം സുധീഷ് കുമാർ കെ.എസ് വിഷയാവതരണം നടത്തിമാസിക മാനേജിങ് എഡിറ്റര്‍ വിലാസിനി സംസ്ഥാന സമ്മേളനം റിപ്പോര്‍ട്ട് ചെയ്തുകേന്ദ്രനിര്‍വാഹകസമിതിയംഗം സുനിൽ സി.എൻഭാവിപ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു. കെ.ടി.ബാബുരാജ്, , സന്ദീപ് കെ.ആർകെ.കെ.ശശിധരൻ.കെശശിധരൻസരസമ്മ വി.എന്‍നരസിംഹന്‍ എന്നിവർ സംസാരിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിവേഴ്സിറ്റി സെക്രട്ടറി സുബിന എസ്സ്വാഗതവും തിരൂരങ്ങാടി മേഖലാ പ്രസിഡന്റ് ജയ ടി.ടിനന്ദിയും പറഞ്ഞു.

നിലമ്പൂര്‍ – വണ്ടൂര്‍

നിലമ്പൂര്‍ മേഖലയിലെ മമ്പാട് പൊങ്ങല്ലൂർ എ.കെ.എം.എൽ.പി സ്കൂളിൽ ചേർന്ന വൻമേഖലാ യോഗം
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിശ്രീനിവാസൻ ഉദ്ഘാടനം ചെയ്തുജില്ലാ വൈസ് പ്രസിഡന്റ് ശ്രീജ പി അധ്യക്ഷയായികുഞ്ഞപ്പൻ മാഷ് അനുസ്മരണം ശശിധരൻ മമ്പാട് നടത്തിമുണ്ടേരി മാർച്ചിനെക്കുറിച്ച് കെ.അരുൺകുമാർ അവതരിപ്പിച്ചുകെ.കെ.ജനാർദ്ദനനൻ വജ്രജൂബിലി സമ്മേളന റിപ്പോര്‍ട്ടും പി സജിൻ ഭാവിപ്രവര്‍ത്തനങ്ങളും ജില്ലാ ട്രഷറര്‍ ശരത് പി ക്രോഡീകരണവും നടത്തിപി.വാസുദേവൻകെ.വികൃഷ്ണകുമാർഉമ്മർ കെമധുസൂദനന്‍ കെ എന്നിവര്‍ സംസാരിച്ചുഉമ്മര്‍ കെ.എസ് സ്വാഗതവും വൈഷ്ണവി മമ്പാട് നന്ദിയും പറഞ്ഞുലിനീഷ് കെ പരിഷദ് ഗാനം അവതരിപ്പിച്ചു.

അരീക്കോട്

അരീക്കോട് മേഖലാ പ്രവർത്തകയോഗം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ അരീക്കോട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നൗഷിർ കല്ലട ഉദ്ഘാടനം ചെയ്തുകെമോഹൻദാസ് അധ്യക്ഷനായിമാലിന്യ സംസ്കരണവും കോടതി വിധിയും എന്ന വിഷയം ജനകീയാസൂത്രണം മലപ്പുറം ജില്ലാ ഫെസിലിറ്റേറ്റർ എശ്രീധരൻ അവതരിപ്പിച്ചുതുടർ പ്രവർത്തനങ്ങളുടെ ഭാഗമായി
പഞ്ചായത്തുകളിൽ മാലിന്യ സംസ്കരണ ബോധവൽക്കരണ ക്ലാസുകൾമാലിന്യ സംസ്കരണത്തിനായുള്ള ബയോ ബിൻബയോഗ്യാസ് പ്ലാന്റ് തുടങ്ങിയവയുടെ പ്രചരണ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചു. ജില്ലാ പ്രസിഡണ്ട് ടി.അജിത്ത് കുമാർ സി.പിസുരേഷ് ബാബു എന്നിവർ സംസാരിച്ചു. സി.പി സുഭാഷ് ഭാവിപ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു. സിസുബ്രഹ്മണ്യൻ സ്വാഗതവും പാടുകണ്ണി സുബ്രഹ്മണ്യൻ നന്ദിയം പറഞ്ഞു.

മഞ്ചേരി , മലപ്പുറം പെരിന്തൽമണ്ണ

മലപ്പുറം എക്സൈസ് ഭവനിൽ ചേർന്ന മഞ്ചേരിമലപ്പുറംപെരിന്തൽമണ്ണ മേഖലകളുടെ സംയുക്ത യോഗത്തിൽ വിനോദ് വി സജി ജേക്കബ് എന്നിവർ അവതരണങ്ങൾ നടത്തിമലപ്പുറം മേഖലാ സെക്രട്ടറി രവീന്ദ്രനാഥ് സി സ്വാഗതവും ശശികുമാർ കെ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *