സഫറുള്ള ചൌധരി അനുസ്മരണവും സംസ്ഥാന സെമിനാറും – മലപ്പുറത്ത് സംഘാടകസമിതി രൂപവല്‍ക്കരിച്ചു
ജൂലൈ 8 ന് മലപ്പുറത്ത് സംഘടിപ്പിക്കുന്ന സഫറുള്ള ചൌധരി അനുസ്മരണവും സംസ്ഥാന സെമിനാറിന്റേയും നടത്തിപ്പിനായി സംഘാടകസമിതിക്ക് രൂപം നല്‍കി. മലപ്പുറം പരിഷദ് ഭവനില്‍ ചേര്‍ന്ന സംഘാടകസമിതി രൂപവല്‍ക്കരണയോഗത്തില്‍ ഡോ.മുബാറക് സാനി അധ്യക്ഷനായി. സംസ്ഥാന ആരോഗ്യ വിഷയസമിതി കണ്‍വീനര്‍ സി.പി.സുരേഷ് ബാബു, ജില്ലാ പ്രസിഡന്റ് അജിത് കുമാര്‍ ടി, വി..വി. ദിനേശ്, അരുണ്‍കുമാര്‍ കെ എന്നിവര്‍ സംസാരിച്ചു. ഡോ.മുബാറക് സാനി ചെയര്‍മാനും വി.വി.ദിനേശ് കണ്‍വീനറുമായി സംഘാടകസമിതി രൂപവല്‍ക്കരിച്ചു. ജൂലൈ 8 ന് നടത്തുന്ന പരിപാടിയില്‍ ഡോ.ബി.ഇക്ബാല്‍ സഫറുള്ള ചൌധരി അനുസ്മരണവും ജനകീയാരോഗ്യം എന്ന വിഷയത്തില്‍ പ്രഭാഷണവും നടത്തും.