വയനാട് ജില്ലാ കൺവെൻഷൻ

0
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വയനാട് ജില്ലയിലെ പ്രവർത്തനവർഷത്തെ പ്രഥമ  ജില്ലാ കൺവെൻഷൻ കല്പറ്റ മുണ്ടേരി GVH SS ൽ  നടന്നു. കൽപ്പറ്റ നഗരസഭ സ്റ്റാൻഡിങ് ക മ്മിറ്റി ചെയർമാനും പരിഷത്ത് മുൻ കേന്ദ്ര നിർവാഹക സമിതി അംഗവുമായ സി കെ ശിവരാമൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡൻറ് ടി പി സന്തോഷ് ആമുഖ പ്രഭാഷണം നടത്തി. സെക്രട്ടറി പി അനിൽ കുമാർ  ജില്ലാ റിപ്പോർട്ടും കേന്ദ്രനിർവാഹക സമിതി അംഗം വിനോദ് കുമാർ സംസ്ഥാന റിപ്പോർട്ടും അവതരിപ്പിച്ചു.
കേന്ദ്ര നിർവാഹക സമിതിയംഗം പി സുരേഷ് ബാബു ഭാവി പ്രവർത്തന രേഖയും  ട്രഷറർ  പി  സി ജോൺ സാമ്പത്തിക രേഖയും  ജില്ലാ  വൈസ്  പ്രസിഡൻറ് എം കെ ദേവസ്യ ST ERC (സയൻസ് സെൻറർ) നെ കുറിച്ചും വിശദീകരിച്ച് സംസാരിച്ചു.
തുടർന്ന് മേഖലകളുടെ ഗ്രൂപ്പ്  ചർച്ചകൾക്ക് ശേഷം  വിവേക് മോഹൻ, അഭിജിത്ത്,  ജോസഫ് C M,  ഷാബു  K, സി ജയരാജൻ  എന്നിവർ സംസാരിച്ചു
സംഘാടക സമിതി ചെയർപേഴ്സനും   നഗരസഭാ കൗൺസിലറുമായ എം കെ ഷിബു സ്വാ ഗതവും കൽപ്പറ്റ യൂണിറ്റ് സെക്രട്ടറി കെ ടി തുളസീധരൻ  നന്ദിയും പറ ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *