പോത്തുകല്ല് യൂണിറ്റ് പുന:സംഘടിപ്പിച്ചു

0

ഇതോടെ നിലമ്പൂർ മേഖലയിലെ 14 യൂണിറ്റുകളും പ്രവർത്തനനിരതമായി.

07 ആഗസ്റ്റ് 2023 / മലപ്പുറം
പ്രളയ ദുരന്തവും കോവിഡും എല്ലാം ആഘാതമേൽപ്പിച്ചതിന്റെ ഫലമായി കഴിഞ്ഞ മൂന്നു വർഷക്കാലമായി പ്രവർത്തനമാന്ദ്യത്തിലായ നിലമ്പൂര്‍ മേഖലയിലെ പോത്തുകല്ല് യൂണിറ്റ്  2023 ആഗസ്റ്റ് 6 ന് ഭൂദാനത്ത് ചേർന്ന യോഗത്തിൽ വെച്ച് പുന:സംഘടിപ്പിച്ചു. ആദ്യ യൂണിറ്റ് സെക്രട്ടറിയായിരുന്ന ദിവാകരൻ മാസ്റ്റർ ആധ്യക്ഷം വഹിച്ചു. മേഖലാ പ്രസിഡണ്ട് കെ. അരുൺകുമാർ വിശദീകരിച്ചു. ജില്ലാ വൈസ് പ്രസി.പി.ശ്രീജ, മേഖലാ ജോ.സെക്രട്ടറി പി.ബി. ജോഷി, മേഖലാ കമ്മിററി അംഗം അഡ്വ കെ.കെ.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസഫ് ജോൺ സ്വാഗതം ചെയ്തു സംസാരിച്ചു. ആദ്യ അംഗത്വം ജോസഫ് ജോണിന് നൽകി ജോഷി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പരിഷത്ത് ഭവൻ ഫണ്ടിലേക്ക് ദിവാകരൻ മാസ്റ്ററുടെ സംഭാവന പി.ശ്രീജ ഏറ്റുവാങ്ങി. ഭാരവാഹികളായി മഹേശ്വരി (പ്രസിഡണ്ട്) ലൈലാ ബീഗം . (സെക്രട്ടറി) സുജാത (വൈസ് പ്രസി) ഉണ്ണികൃഷ്ണൻ (ജോ.സെക്ര) എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *