കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പുറം ജില്ലാ പ്രവർത്തകയോഗം നടത്തി

0

 

മലപ്പുറം

29/10/2023

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

മലപ്പുറം ജില്ലാ പ്രവർത്തകയോഗം മലപ്പുറം പരിഷദ് ഭവനിൽ ചേർന്നു. 60 പേർ പങ്കെടുത്തു.

ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്തു.

പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം –

ജനസംവാദ പരിപാടിയുടെ ആശയ പരിസരം അദ്ദേഹം വിശദീകരിച്ചു.

ജില്ലാ പ്രസിഡന്റ് ടി. അജിത് കുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി.വി. മണികണ്ഠന പ്രവർത്തന റിപ്പോർട്ടും ട്രഷറർ ശരത് പി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. മേഖലാ പദയാത്ര സംഘാടനത്തെക്കുറിച്ച് കേന്ദ്ര നിർവാഹക സമിതിയംഗം പി. രമേഷ് കുമാർ അവതരിപ്പിച്ചു. അംഗങ്ങൾ മേഖലാടിസ്ഥാനത്തിൽ ഗ്രൂപ് തിരിഞ്ഞ് ചർച്ച ചെയ്ത് തുടർ പരിപാടികൾ ആസൂത്രണം ചെയ്തു.

തുടർന്ന് മലപ്പുറം നഗരത്തിൽ പാലസ്തീൻ ഐക്യദാർഢ്യസദസ് നടത്തി. പി. ശ്രീജ, വി.വിനോദ്, വി.വി. മണികണ്ഠൻ, വി.രാജലക്ഷ്മി എന്നിവർ സംസാരിച്ചു. വി.കെ. ജയ് സോമനാഥൻ ഗാനാലാപനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *