കല്‍പ്പറ്റയില്‍ മണിപ്പൂർ ഐക്യദാർഢ്യം 

0
28 ജൂലൈ 2023
വയനാട്
രാജ്യത്തിന്റെ മാനം കെടുത്തിയ മണിപ്പൂരിലെ വംശീയ കലാപത്തിൽ ദുരിതം അനുഭവിക്കുന്ന ജനതയോട് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചും കലാപം  അവസാനിപ്പിക്കാൻ ശ്രമിക്കാതെ കുറ്റകരമായ മൗനം പാലിക്കുന്ന ഭരണകൂട നടപടികൾക്കെതിരെ പ്രതിഷേധിച്ചും  കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കൽപ്പറ്റ മേഖല കമ്മിറ്റി കൽപറ്റയിൽ പ്രകടനം നടത്തി. പ്രതിഷേധ കൂട്ടായ്മ  ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് എം.പി മത്തായി അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര നിർവ്വാഹക സമതി അംഗം ശാലിനി തങ്കച്ചൻ , ജില്ലാ കമ്മിറ്റി അംഗം കെ വിശാലാക്ഷി പ്രഭാകർ  എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി സി.ജയരാജൻ സ്വാഗതവും വൈസ് പ്രസിഡന്റ് എ.കെ മത്തായി നന്ദിയും പറഞ്ഞു. എം.കെ ദേവസ്യ , ഡോ: ആർ എൽ രതീഷ്, എ. ജനാർദ്ദനൻ, കെ ടി തുളസീധരൻ , നിതിൻ പി വി,  ജോസഫ് ജോൺ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *