മണിപ്പൂർ വംശീയ ഭീകരതക്കെതിരെ വൈക്കത്ത് പ്രതിഷേധ കൂട്ടായ്മ

0

25 ജൂലൈ 2023
കോട്ടയം

മണിപ്പൂർ വംശീയ ഭീകരതക്കെതിരെ  കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വൈക്കം  മേഖലയുടെ നേതൃത്വത്തിൽ പ്രതിഷേധജാഥയും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. വൈക്കം പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ കേരള ശാസ്ത്രസാഹിത്യ  പരിഷത്ത് സംസ്ഥാന കമ്മറ്റി അംഗം കെ.രാജൻ ഉദ്ഘാടനം ചെയ്തു. മേഖലയിലെ വിവിധ യൂണിറ്റുകളിൽ നിന്നും എത്തിയ പ്രവർത്തകരുടെ നേതൃത്വത്തിൽ വൈക്കം ടൗണിൽ പ്രധിഷേധ  ജാഥയും നടത്തി.ജില്ലാ കമ്മിറ്റി അംഗങ്ങളായ  ടി.കെ.സുവർണൻ, ടി.എസ്.സാബു , മേഖല ചുമതലക്കാരായ കെ.ജി. വിജയൻ, ടി.ജി. പ്രേംനാഥ് എന്നിവർ കൂട്ടായ്മക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *