മുല്ലശ്ശരി മേഖലയിലെ മുല്ലശ്ശേരി യൂണിറ്റിൽ അംഗത്വ പ്രചാരണവും ഗൃഹ സന്ദർശനവും പുരോഗമിക്കുന്നു.

0

23/07/23 തൃശ്ശൂർ

മുല്ലശ്ശരി മേഖലയിലെ മുല്ലശ്ശേരി യൂണിറ്റിലെ താണവീഥി, മതുക്കര, എലവത്തൂർ മേഖലകളിലാണ് 23.07.23 ന് അംഗത്വ പ്രവർത്തനങ്ങൾ നടത്തിയത്. രാവിലെ 9.30 ന് തുടങ്ങിയ ഗൃഹസന്ദർശനം രാത്രി ഏഴു മണി വരെ നീണ്ടു. മുപ്പതിലധികം വീടുകൾ സന്ദർശിക്കാനും 44 പുതിയ മെമ്പർമാരെ കണ്ടെത്താൻ കഴിഞ്ഞതും മുല്ലശ്ശേരി മേഖലയിലെ സംഘടനാ പ്രവർത്തനത്തിലെ പുതിയ ഒരു നാഴികക്കല്ലായി. 15 മാസികയും ചേർക്കാൻ സാധിച്ചു. ബ്ളോക്ക് പഞ്ചായത്ത് അംഗം ബിന്ദു സതൃൻ, മുൻ മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ഭരതൻ, ഒ എ അശോകൻ എന്നിവരെയും മെമ്പർഷിപ്പിലേക്ക് കൊണ്ടു വരാൻ കഴിഞ്ഞു. ജില്ലാ വൈസ് പ്രസിഡണ്ട് ഡോ സിഎൽ ജോഷി, മേഖലാ സെക്രട്ടറി കെ എസ് രാമൻ, യൂണിറ്റ് സെക്രട്ടറി വി സി രാജേഷ്, യൂണിറ്റ് പ്രസിഡണ്ട് കെ എസ് സദാശിവൻ എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *