ഇന്ത്യൻ രാഷ്ട്രീയവും വർത്തമാനകാല മാധ്യമങ്ങളും – മാധ്യമ സംസാരം സംഘടിപ്പിച്ചു

0

23 ആഗസ്റ്റ് 2023

വയനാട്

കൽപ്പറ്റ: ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2023 ഓഗസ്റ്റ് 23 ന് ഉച്ചതിരിഞ്ഞ് 2.30 മുതൽ കൽപറ്റ സർവീസ് സഹകരണ ബാങ്ക് ഹാളിൽ ഇന്ത്യൻ രാഷ്ട്രീയവും വർത്തമാനകാലത്തെ മാധ്യമങ്ങളും – മാധ്യമ സംസാരം സംഘടിപ്പിച്ചു.
കാരവൻ മുൻ എക്സിക്യൂട്ടീവ് എഡിറ്റർ ഡോക്ടർ വിനോദ് കെ ജോസ് ,കേരള വിഷൻ ചെയർമാൻ കെ ഗോവിന്ദൻ എന്നിവർ വിശിഷ്ടാതിഥികളായെത്തി. തുടർന്ന് നടന്ന സംവാദ ത്തിൽ സി കെ ശിവരാമൻ പി സുരേഷ് ബാബു, ടി ഗോപിക,നന്ദിത മോഹൻ എം , ചിന്തന ബിജോ, എന്നിവർ പങ്കെടുത്തു.
ജില്ലാ സെക്രട്ടറി പി. അനിൽ കുമാർ സ്വാഗത വും, വി.പി ബാലചന്ദ്രൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *