‘ശാസ്ത്രം മിത്തല്ല’ – തെരുവോര ജാഥ

0

‘ശാസ്ത്രം മിത്തല്ല’ എന്ന മുദ്രാവാക്യമുയർത്തി, ‘ശാസ്ത്ര ബോധവും ജനാധിപത്യവും, മാനവികതയും സംരക്ഷിക്കുക എന്നാഹ്വാനം ചെയ്തുകൊണ്ട് കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് മാനന്തവാടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ 2023 ആഗസ്റ്റ് 16, 17 തീയ്യതികളിൽ തെരുവോര ജാഥ സംഘടിപ്പിച്ചു.

2023 ആഗസ്റ്റ് 17

വയനാട്

മാനന്തവാടി: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മാനന്തവാടി മേഖലയുടെ ആഭിമുഖ്യത്തിൽ ശാസ്ത്രം മിത്തല്ല എന്ന മുദ്രാവാക്യമുയർത്തി ആഗസ്റ്റ് 16, 17 തീയ്യതികളിൽ തെരുവോര ജാഥ സംഘടിപ്പിച്ചു. പരിഷത്ത് മാനന്തവാടി മേഖല സെക്രട്ടറി കെ.ജെ സജി ക്യാപ്റ്റനായ കാൽനട ജാഥ ആഗസ്റ്റ് 16 ന് താന്നിക്കലിൽ നിന്ന് ആരംഭിച്ചു. താന്നിക്കൽ വാർഡ് കൗൺസിലർ ബിജു അമ്പിത്തറ ഫ്ളാഗ് ഓഫ് നിർവഹിച്ചു. വള്ളിയൂർകാവ് , വള്ളിയൂർകാവ് കവല, ബസ്റ്റാന്റ് പരിസരം, ഗാന്ധി പാർക്ക് എന്നിവിടങ്ങളിൽ ആദ്യ ദിനം പര്യടനം നടത്തി. മാനന്തവാടി പഞ്ചായത്ത് ബസ്‌ സ്റ്റാന്റ് മുതൽ ഗാന്ധി പാർക്ക് വരെ പന്തം കൊളുത്തി നടത്തിയ ജാഥാ പ്രയാണം പ്രത്യേക ശ്രദ്ധയാകർഷിച്ചു. ജാഥാ ക്യാപ്റ്റൻ കെ.ജെ സജി, കെ.കെ സുരേഷ്, പി. അനിൽകുമാർ , പി സുരേഷ്ബാബു, പി.സി ജോൺ , കെ.സുനിൽകുമാർ എന്നിവർ സംസാരിച്ചു.

ജാഥ ആഗസ്റ്റ് 17 വ്യാഴാഴ്ച്ച അഞ്ചു കുന്ന്, അഞ്ചാം മൈൽ , നാലാം മൈൽ എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം ദ്വാരകയിൽ സമാപിച്ചു. വി.പി ബാലചന്ദ്രൻ, വി.കെ മനോജ്, കെ.ബി സിമിൽ, മുസ്തഫ ദ്വാരക എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *