കുരുന്നില നൽകൽ

24 ആഗസ്ത് 23
തൃക്കരിപ്പൂർ

ശാസ്ത്ര സാഹിത്യ പരിഷത് തൃക്കരിപ്പൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ GLPS കൂലേരിയിലെ പ്രീ – പ്രൈമറി ക്ലാസ്സിലേക്ക് ” കുരുന്നില ” നൽകി. സീനിയർ അസിസ്റ്റൻറ് ശ്രീമതി ലത ടീച്ചറുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മേഖലാ പ്രസിഡൻ്റ് ശ്രീ പി വി ദേവരാജൻ മാസ്റ്റർ ” കുരുന്നില ” നൽകിക്കൊണ്ട് ചടങ്ങിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രീ – പ്രൈമറി ടീച്ചർ ശ്രീമതി ആശ ഏറ്റുവാങ്ങി. ശ്രീ പി പി വേണുഗോപാലൻ മാസ്റ്റർ, ശ്രീ കെ അബൂബക്കർ മാസ്റ്റർ എന്നിവർ കുട്ടികളുമായി സംവദിച്ചു. പ്രീ – പ്രൈമറി ടീച്ചർ ശ്രീമതി ആശ സ്വാഗതവും ശ്രീ അശോകൻ മാസ്റ്റർ നന്ദിയും പറഞ്ഞു. ഇതോടനുബന്ധിച്ച് മധുര പലഹാര വിതരണവും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *