വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും സാംസ്കാരികമായുമൊക്കെ മുന്നേറി എന്നു പറയുമ്പോഴും ലിംഗനീതി എന്നത് അകന്നുനിൽക്കുന്ന സമൂഹമായി തുടരുന്നു എന്നത് കേരളത്തിന്റെ മുന്നിലുള്ള വെല്ലുവിളിയാണ് എന്ന് ശീതൾ ശ്യാം അഭിപ്രായപ്പെട്ടു. നിർണയിച്ചു വച്ച ജന്റർ റോൾ പാലിക്കുക എന്ന നിർബന്ധബുദ്ധി പാലിക്കാൻ സമൂഹം ശ്രമിക്കുന്നത് കൊണ്ടാണ്ട് ലിംഗപദവി സമത്വം സാധ്യമാവാതെ പോവുന്നത്.

സ്വാഗതസംഘം ചെയര്‍മാന്‍ വി.കെ.രാജീവ് അധ്യക്ഷനായി. ജന്തുശാസ്ത്രത്തില്‍ ഡോക്റ്ററേറ്റ് നേടിയ ഡോ.പ്രമീള കെ.പി., എം എസ് ഡബ്ലിയു ഒന്നാം റാങ്ക് നേടിയ ഹരിത കെ.പി എന്നിവരെ അനുമോദിച്ചു. സമ്പൂര്‍ണ ക്ലാസ് ലൈബ്രറി പ്രഖ്യാപനം, ശാസ്ത്രപുസ്തകവിതരണം എന്നിവ നടന്നു. മധു.കെ, കൃഷ്ണപ്രകാശ് എന്നിവർ ഗാനാലാപനം നടത്തി. എം.എസ്. മോഹനൻ, ശങ്കരൻ കെ.പി എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർമാരായ
ജയകുമാർ സി.കെ, ടി.കോമളം, ജയചിത്ര, സരിത. കെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ രാജലക്ഷ്മി വി. സ്വാഗതവും പരിഷത്ത് ജില്ലാ ജോ.സെക്രട്ടറി ശ്രീജ. പി നന്ദിയും പറഞ്ഞു.

തുടര്‍ന്നുള്ള പ്രതിനിധിസമ്മേളനത്തില്‍ ജില്ലയുടെ വിവിധ മേഖലകളില്‍ നിന്ന് ഇരുന്നൂറ് പ്രതിനിധികള്‍ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് ജയ് സോമനാഥ് വി.കെ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി അംബുജം കെ. പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ ശരത് പി വരവ്-ചെലവ് കണക്കും അനൂപ് മണ്ണഴി പി.പി.സി കണക്കും അവതരിപ്പിച്ചു. ഇ.വിലാസിനി, ഡി.വെങ്കിടേശ്വരന്‍ എന്നിവര്‍ സംസാരിച്ചു. കെ.രാജേന്ദ്രന്‍ ചോലനായ്ക്ക വിഭാഗത്തിലെ വിദ്യാഭ്യാസ ഇടപെടലും അരുണ്‍ രവി സംഘടനാരേഖയും അവതരിപ്പിച്ചു. വൈകീട്ട് നടന്ന പൊതുസമ്മേളനം എം.എല്‍.എ പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഡോ.കെ.പ്രദീപ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് പരിഷത്ത് ഗാനസംഘം ഗസല്‍- പഴയ ചലച്ചിത്രഗാനങ്ങള്‍ ഉള്‍പ്പെടുത്തി പാട്ടോര്‍മകള്‍- സംഗീതസന്ധ്യ അവതരിപ്പിച്ചു.


Leave a Reply

Your email address will not be published. Required fields are marked *