കൂട്ടായ്മയുടെ നാടകയാത്ര

0

കാസറഗോഡ് മേഖല ശാസ്ത്ര കലാജാഥ

ആത്മവിശ്വാസത്തോടെ മേഖലസെക്രട്ടറി
കാസറഗോഡ് :

ചോദ്യം -നാടകയാത്ര
ഹൃദ്യം…

ഏറെ ചാരിതാർത്ഥ്യത്തോടെയാണിത് കുറിക്കുന്നത്.
ആശങ്കയോടെയാണ് നാടകം മേഖലാ കമ്മിറ്റി ഏറ്റെടുത്തത്.
മധുവേട്ടനോടും കൃഷ്ണേട്ടനോടും നാടകമെടുത്താലോന്ന് ചോദിച്ചപ്പോ…
നാടകത്തെ നെഞ്ചോട് ചേർക്കുന്ന എന്റെ പ്രിയപെട്ടവർ വളരെ പോസിറ്റീവ് ആയി എടുക്കാം….ന്ന് പറയുകയായിരുന്നു. സംസ്ഥാനത്ത് നിന്ന്
നാടകത്തിന്റെ വീഡിയോ അയച്ചത് കണ്ട അന്ന് തന്നെ
നമ്മുടെ തീർത്ഥ കുട്ടിയെ മനസ്സിലുറപ്പിച്ചു….
പ്രിയയോടു സംസാരിച്ചത് സംശയത്തോടെയാണ്… പ്ലസ് വൺ ആണ് , പരീക്ഷ ആണ് എന്നൊക്കെ ഒഴിവുകഴിവു പറയാലോ….
(പദയാത്രയ്ക്ക് നടക്കാൻ പ്രതീക്ഷയോടെ വിളിച്ച പലരും പറഞ്ഞ ഒഴിവുകഴിവ് കേട്ടപ്പോ ഞാൻ അതിശയിച്ചു പോയിട്ടുണ്ട്)
പക്ഷേ തീർത്ഥയും വീട്ടുകാരും പൂർണ്ണമനസ്സോടെ സമ്മതിച്ചു…..
മധുകുഞ്ഞേട്ടൻ അനീഷിനോട് സംസാരിക്കാം …
കോച്ച് അവൻ ജോറാക്കും എന്നു പറഞ്ഞു. അനീഷും ok ആയപ്പോ മനസ്സിൽ വീഡിയോയിൽ കണ്ട നാടകം നമ്മുടെ പ്രിയപെട്ടവരിലൂടെ ഞാൻ പലവട്ടം കണ്ടു…..
ശാരദേച്ചിയെ ആദ്യം തന്നെ അമ്മ വേഷത്തിൽ കണ്ടിരുന്നു.
അപ്പോഴും അവരുടെ ആരോഗ്യ പ്രശ്നവും SSLC കാരിയായ സായന്തനയുടെ പഠനകാര്യവും പ്രശ്നാവുമോ എന്ന് ശങ്കിച്ചു….
എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് നാടകം ഇന്ന് അരങ്ങേറിയിരിക്കുന്നു……
നാടകത്തിലെ ഓരോ ആളും മത്സരിച്ചഭിനയിച്ചു…
നാടകം കണ്ടവരൊക്കെ
നിറഞ്ഞ മനസ്സോടെയാണ് മടങ്ങിയത് …
ഇൻഡ്യയും, കോച്ചും, മാഷന്മാരും, അമ്മയും എല്ലാരും
പ്രേക്ഷകരുടെ മനസ്സ് കീഴടക്കി…
ഒപ്പം മ്യൂസിക്ക് കൈകാര്യം ചെയ്ത വൈശാഖും
ഏറെ മികവുറ്റതാക്കി….
എല്ലാവരോടും കൂടി ഈ നാടകവും കൊണ്ട് അഭിമാനത്തോടെ
മേഖലയിൽ നാളെ മുതൽ
നാടകമതരിപ്പിക്കാം….
ഇന്ത്യയെ രക്ഷിക്കാൻ
ചോദ്യം എന്ന നാടകം
തയ്യാറാക്കി
നമുക്കു മുന്നിൽ എത്തിച്ചു തന്ന പരിഷത്തിന്റെ
കലാ സംഘത്തിനോടുള്ള
നന്ദിയും പറഞ്ഞറിയിക്കാൻ പറ്റില്ല …..
ഇതൊരു സമരായുധമാണ്…
ഇതിലണിചേരാൻ ഓരോരുത്തരെയും ക്ഷണിക്കുന്നു….

Leave a Reply

Your email address will not be published. Required fields are marked *